Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും കരാർ ലംഘനങ്ങൾക്കെതിരെയും പ്രതിഷേധം ശക്തം; മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ്ജ് അലക്സാണ്ടറുടെ വീട്ടിലേക്ക് മാർച്ച് നടത്തി സിഐടിയു; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് സിഐടിയു

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും കരാർ ലംഘനങ്ങൾക്കെതിരെയും പ്രതിഷേധം ശക്തം; മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ്ജ് അലക്സാണ്ടറുടെ വീട്ടിലേക്ക് മാർച്ച് നടത്തി സിഐടിയു; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് സിഐടിയു

ആർ.പീയൂഷ്

കൊച്ചി: മൂത്തൂറ്റ് ഫിനാൻസിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിച്ച് സിഐടിയു വിന്റെ നേതൃത്വത്തിലുള്ള നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസ്സോസിയേഷൻ. കരാറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും നടപ്പിലാക്കിയില്ല എന്നാരോപിച്ചാണ് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടറുടെ വീട്ടിലേക്ക് കേരളത്തിലെ പത്ത് ജില്ലകളിൽ നിന്നുമുള്ള നൂറോളം തൊഴിലാളികളാണ് മാർച്ച് നടത്തിയത്.

പനംപള്ളി നഗറിൽ നിന്നും രാവിലെ പതിനൊന്നു മണിയോടെയാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. ജോർജ്ജ് അലക്സാണ്ടറുടെ വീടിനു മുന്നിലേക്ക് കടക്കാൻ പൊലീസ് അനുവദിച്ചില്ല. തുടർന്ന് റോഡിന്റെ വശത്ത് സ്ഥാപിച്ച താത്ക്കാലിക പന്തലിൽ പ്രതിഷേധ ധർണ്ണ നടത്തി.ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും സിഐടി.യു സംസ്ഥാന കമ്മറ്റി അംഗവുമായ എസ്.എസ് അനിൽ ഉദ്ഘാടനം ചെയതു.

മുത്തൂറ്റ് മാനേജ്മെന്റും തൊഴിൽ വകുപ്പും യൂണിയനും തമ്മിലുണ്ടാക്കിയ കരാർ നടപ്പിലാക്കാത്തതിലും പുതുതായി അവകാശപത്രികയിലെ ശമ്പള വർദ്ധനവ് ബോണസ് ഉൾപ്പെടെയുള്ള മറ്റാനുകൂല്യങ്ങൾ എന്നിവ നൽകാത്തതിലും പ്രതിഷേധിച്ചാണ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിയത് എന്ന് യൂണിയൻ ജനറൽ സെക്രട്ടറി സി.സി രതീഷ് പറഞ്ഞു. യൂണിയനിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ലാഭ വിഹിതത്തിന്റെ ഒരു ഭാഗമായ ഇഎസ്ഓപ് നിഷേധിച്ചു, കൂടുതൽ ബിസിനസ്സ് നടത്തുന്ന മാനേജർമാർക്ക് നൽകിയിരുന്ന വിദേശ യാത്രകൾ കട്ട് ചെയതു. ഇതൊക്കെ തിരികെ നൽകണമെന്നാണ് സംഘടനയുടെ ആവിശ്യം. അത് പോലെ തന്നെ ശമ്പള വർദ്ധനവും നടപ്പാക്കണം.

സംഘടനയിൽ ചേർന്നതിന്റെ പ്രതികാരമായി തൊഴിലാളികളെ ദീർഘദൂരത്തേക്ക് സ്ഥലം മാറ്റിയിരുന്നു അവരെ വീടിന് സമീപത്തുള്ള ബ്രാഞ്ചുകളിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങൾ ഒന്നര വർഷം മുൻപ് ഉണ്ടാക്കിയ കരാറിൽ പറഞ്ഞിരുന്നതാണ്. എന്നാൽ അതൊന്നും മുത്തൂറ്റ് നടപ്പിലാക്കിയില്ല. ഇനിയും മാനേജ്മെന്റ് ഈ ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ വരുന്ന 28 ന് കേരളത്തിലുള്ള എല്ലാ റീജിയണൽ ഓഫീസുകൾക്കും മുൻപിലും തൊഴിലാളികളെ അണിനിരത്തി മാർച്ചും ധർണ്ണയും നടത്തും. അതിനും പരിഹാരമായില്ലെങ്കിൽ പൂർണ്ണമായ പണിമുടക്ക് ആരംഭിക്കുമെന്ന് അദ്ധേഹം പറഞ്ഞു.

സമരത്തിന് മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ പിൻതുണയ്ക്കുന്നില്ലെന്നും ചില മാധ്യമങ്ങൾ മാത്രമാണ് വാർത്തകൾ നൽകുന്നതെന്നും സി.സി രതീഷ് പറഞ്ഞു. മറുനാടൻ മലയാളി തുടക്കം മുതലേ മികച്ച രീതിയിലാണ് പിൻതുണ നൽകുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP