Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിഐ.ടി.യു സിനിമ രംഗത്തേയ്ക്കും; പുതിയ സംഘടന കേരള സിനിമ എംപ്ലോയീസ് ഫെഡറേഷൻ രൂപീകരിച്ചു; ആദ്യ പ്രസിഡന്റ് സിഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പത്മനാഭൻ

സിഐ.ടി.യു സിനിമ രംഗത്തേയ്ക്കും; പുതിയ സംഘടന കേരള സിനിമ എംപ്ലോയീസ് ഫെഡറേഷൻ രൂപീകരിച്ചു; ആദ്യ പ്രസിഡന്റ് സിഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പത്മനാഭൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി ട്രേഡ് യൂണിയനായ സിഐ.ടി.യുവിന്റെ പ്രവർത്തന മേഖല സിനിമ രംഗത്തേയ്ക്കും വ്യാപിപ്പിക്കുന്നു. സിഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കേരള സിനിമ എംപ്ലോയീസ് ഫെഡറേഷൻ ( കെ.സി.ഇ.ഫ് ) എന്ന പേരിൽ പുതിയ സിനിമ സംഘടന നിലവിൽ വന്നു. സിഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പത്മനാണ് സംസ്ഥാന പ്രസിഡന്റ് . സിനിമ പി.ആർ.ഒ എ.എസ് പ്രകാശിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

സിഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി , സംസ്ഥാന സെക്രട്ടറിയും കിലെ ചെയർമാനുമായ കെ.എൻ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ സിനിമയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ചർച്ച നടത്തിയതിനുശേഷമാണ് എല്ലാ വിഭാഗം സിനിമ പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണി നിരത്തുന്ന സംഘടനയ്ക്ക് രൂപം നൽകിയത്.

തുച്ഛമായ പ്രവേശന ഫീസും മാസവരിയും മാത്രം ഈടാക്കാനാണ് പുതിയ സിനിമ സംഘടനയ്ക്ക് സിഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം. അപേക്ഷ സമർപ്പിക്കുന്നവരുടെ രാഷ്ട്രീയം പരിഗണിക്കാതെ അർഹതയുള്ള എല്ലാവർക്കും സംഘടനയിൽ അംഗത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP