Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീക്കം ചുമട്ടുതൊഴിലാളി നിയമത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ; പിണറായി സർക്കാരിന്റെ പുതിയ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിന് സിഐടിയുവും

നീക്കം ചുമട്ടുതൊഴിലാളി നിയമത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ; പിണറായി സർക്കാരിന്റെ പുതിയ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിന് സിഐടിയുവും

കൊച്ചി: ചുമട്ടുതൊഴിലാളി നിയമത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നുവെന്ന ഭേദഗതിക്ക് സർക്കാർ ഒരുങ്ങുമ്പോൾ, പ്രതിഷേധവുമായി സിഐടി.യു.വും. നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുന്ന വ്യവസായ സംരക്ഷണ ബില്ലിലെ ചുമട്ടുതൊഴിലാളി വിരുദ്ധ പരാമർശങ്ങൾ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷനും (സിഐടി.യു.) പ്രക്ഷോഭം സംഘടിപ്പിക്കും.

വ്യവസായ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനായി സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ തന്നെ ചുമട്ടുതൊഴിലാളി മേഖലയിലെ ഐ.എൻ.ടി.യു.സി. അടക്കമുള്ള യൂണിയനുകൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സിഐടിയുവും പ്രതിഷേധവുമായി എത്തുന്നത്. എന്നാൽ ചുമട്ടുതൊഴിലാളി നിയമത്തിൽ കാതലായ മാറ്റം വരുത്തുന്ന ബില്ലുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. ഇതോടെ സിഐടി.യു.വിന് അണികളോട് വിശദീകരിക്കാനാവാത്ത അവസ്ഥയായിരിക്കുകയാണ്. പ്രക്ഷോഭമല്ലാതെ മറ്റ് മാർഗമില്ലെന്ന അവസ്ഥയിലായിരിക്കുകയാണ് യൂണിയൻ. കഴിഞ്ഞ ദിവസം യൂണിയൻ സംസ്ഥാന കമ്മിറ്റി ചേർന്ന് മാർച്ച് ഏഴിന് നിയമസഭയിലേക്ക് തൊഴിലാളി മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

പുതിയ ബില്ലിലെ ഒമ്പത് 'എ' വകുപ്പ് മാറ്റണമെന്നാണ് തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെടുന്നത്. വ്യവസായ സ്ഥാപനങ്ങൾക്കും മറ്റും കയറ്റിറക്കിന് സ്വന്തമായി തൊഴിലാളികളെ വയ്ക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഇതോടെ ക്ഷേമനിധി പൂളിൽപ്പെട്ട, സർക്കാർ കാർഡുകളുള്ള തൊഴിലാളികൾക്ക് സർക്കാർ നൽകിയിരുന്ന തൊഴിൽ സുരക്ഷിതത്വം ഇല്ലാതാവും. വ്യവസായ മേഖയിൽ കമ്പനികൾ സ്വന്തം നിലയിൽ തൊഴിലാളികളെ വയ്ക്കുന്നതോടെ പൂളുകളുടെ വരുമാനം കുത്തനെ ഇടിയുകയും തൊഴിലാളികൾ പട്ടിണിയിലാവുകുയും ചെയ്യുമെന്നാണ് യൂണിയനുകൾ പറയുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും തടസ്സമായിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും മാറേണ്ടത് അത്യാവശ്യമാണെന്നാണ് സിഐടി.യു.വിന്റെ അഭിപ്രായം. എന്നാൽ സർക്കാർ സദുദ്ദേശ്യത്തോടെ കൊണ്ടുവരുന്ന നയങ്ങളുടെ ഫലമായി നിലവിൽ ജോലിയെടുക്കുന്ന ഒരു തൊഴിലാളിയുടെയും തൊഴിൽ പോകുന്ന സാഹചര്യം ഉണ്ടാവരുതെന്നാണ് സിഐടി.യു. പറയുന്നത്. ഇതു സംബന്ധിച്ച് സിപിഎമ്മിനുള്ളിലും അമർഷം ഉണ്ടെങ്കിലും സർക്കാർ ശക്തമായ തീരുമാനവുമായി മുന്നോട്ടു പോവുകയാണ്.

തൊഴിലാളികളുടെ നിലനില്പിന്റെ പ്രശ്നം എന്ന നിലയിൽ സിഐടി.യു. വിഷയം മുന്നോട്ടുവയ്ക്കുമെന്ന് ഹെഡ് ലോഡ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ (സിഐടി.യു.) പ്രസിഡന്റ് കാട്ടാക്കട ശശി അറിയിച്ചു. ഭേദഗതി ഒഴിവാക്കി തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്ന നിലപാട് ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP