Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദ്യമായി ഗൾഫിൽ ജോലിക്ക് പോകുന്ന സഹോദരനെ യാത്ര അയയ്ക്കാൻ വന്നപ്പോൾ സെൽഫി എടുക്കാൻ മോഹം; എടുത്തപ്പോഴേക്കും യുവാവിന്റെ മൊബൈൽ തട്ടിയെടുത്ത് ബൂട്ടിട്ട് ചവിട്ടി വലിച്ചിഴച്ച് സിഐഎസ്എഫുകാർ; മംഗലാപുരം എയർപോർട്ടിൽ ദുരനുഭവം മഞ്ചേശ്വരം സ്വദേശിക്ക്; വിട്ടയച്ചത് പെറ്റികേസെടുത്ത് പരാതി ഇല്ല എന്നെഴുതി വാങ്ങിയ ശേഷം

ആദ്യമായി ഗൾഫിൽ ജോലിക്ക് പോകുന്ന സഹോദരനെ യാത്ര അയയ്ക്കാൻ വന്നപ്പോൾ സെൽഫി എടുക്കാൻ മോഹം; എടുത്തപ്പോഴേക്കും യുവാവിന്റെ മൊബൈൽ തട്ടിയെടുത്ത് ബൂട്ടിട്ട് ചവിട്ടി വലിച്ചിഴച്ച് സിഐഎസ്എഫുകാർ; മംഗലാപുരം എയർപോർട്ടിൽ ദുരനുഭവം മഞ്ചേശ്വരം സ്വദേശിക്ക്; വിട്ടയച്ചത് പെറ്റികേസെടുത്ത് പരാതി ഇല്ല എന്നെഴുതി വാങ്ങിയ ശേഷം

ആർ പീയൂഷ്

മംഗലാപുരം: വിദേശത്തേക്ക് സഹോദരനെ യാത്ര അയക്കാൻ മംഗലാപുരം എയർപോർട്ടിൽ എത്തിയ പതിനേഴുകാരനെ എയർപോർട്ട് ഉദ്യോഗസ്ഥർ മർദ്ദിച്ചു. മഞ്ചേശ്വരം ബഡാജെ സ്വദേശി അബൂബക്കർ അനസി(17)നാണ് മർദ്ദനമേറ്റത്. എയർപോർട്ടിൽ വച്ച് ഫോട്ടോ എടുത്തതിനാണ് മർദ്ദനമേറ്റത്.

ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അനസിന്റെ സഹോദരൻ മുഹമ്മദ് ഹാരിസിനെ രാത്രി 12 മണിക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഗൾഫിലേക്ക് യാത്ര അയക്കാൻ കുടുംബസമേതം എത്തിയതായിരുന്നു. ആദ്യമായിട്ടാണ് സഹോദരൻ ഗൾഫിലേക്ക് പോകുന്നത്. അതിനാൽ എയർപോർട്ടിന് മുന്നിൽ വച്ച് സഹോദരനൊപ്പമുള്ള സെൽഫി എടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എയർപോർട്ട് സുരക്ഷാ ജീവനക്കാരായ സിഐ.എസ്.എഫുകാർ മൊബൈൽ പിടിച്ചെടുക്കുകയും അനസിനെ അകത്തേക്ക് കൊണ്ടു പോകാനും ശ്രമിച്ചു. ഇത് എതിർത്തതോടെയാണ് സിഐ.എസ്.എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചത്. മർദ്ദനത്തിൽ താഴെ വീണ അനസിനെ ബൂട്ടിട്ട് ചവിട്ടുകയും വലിച്ചിഴച്ച് കൊണ്ടു പോകുകയുമായിരുന്നു.

അനസിന്റെ ഉമ്മയുടെയും സഹോദരിയുടെയും മുന്നിൽ വച്ചായിരുന്നു മർദ്ദനം. മർദ്ദനം കണ്ട് ഉമ്മയും സഹോദരി നിലവിളിച്ചു കൊണ്ട് അനസിനെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാലു പിടിച്ചു. എന്നാൽ ഇവരെ തള്ളിമാറ്റിക്കൊണ്ട് അനസിനെ സെക്യൂരിറ്റി ഓഫീസറുടെ ക്യാബിനിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഈ സമയം ഇമ്മ കുഴഞ്ഞു വീഴുകയും ചെയ്തു. സിആർപിഎഫ് അറിയിച്ചതിനെ തുടർന്ന് ബജ്പ പൊലീസ് എയർപോർട്ടിലെത്തി അനസിനെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾക്ക് ശേഷം നിരപരാധിയാണ് എന്ന് കണ്ട് പരാതിയൊന്നും ഇല്ലാ എന്ന് എഴുതി വാങ്ങി പൊലീസ് 500 രൂപ പെറ്റി അടപ്പിച്ച് വിട്ടയക്കുകയായിരുന്നു.

മംഗലാപുരം എയർപോർട്ടിൽ മലയാളികൾക്ക് നേരെയുള്ള അത്ക്രമങ്ങൾ കൂടി വരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് പാസ്പോർട്ടിലെ വിസ പേജ് കീറിക്കളയുകയും യാത്രക്കാരെ മടക്കി അയക്കുകയും ഉണ്ടായിരുന്നു. കൂടാതെ യാത്രക്കാരോട് സഭ്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതും. ഇപ്പോൾ മർദ്ദനമുറയും മലയാളികൾക്ക് നേരെ തുടങ്ങിയിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ സോഷ്യൽ മീഡിയയിൽ ബോയ്ക്കോട്ട് മംഗളൂരു എയർപോർട്ട് എന്ന ക്യാമ്പെയിൻ തുടങ്ങിയിരിക്കുകയാണ്. മംഗലാപുരം എയർപോർട്ട് ബഹിഷ്‌ക്കരിച്ച് കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങൾ ഉപയോഗിക്കാൻ പ്രവാസികൾ ശ്രമിക്കുക എന്ന തരത്തിലുള്ള വാട്ട്സാപ്പ് ഫേസ്‌ബുക്ക് സന്ദേഷങ്ങൾ പ്രചരിക്കുകയാണ്.

പതിനേഴുകാരന് മർദ്ദനമേറ്റ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനൊരുങ്ങുകയാണ് മാതാപിതാക്കൾ. സുരക്ഷിത മേഖലയായ എയർപോർട്ടും പരിസരവും ക്യാമറയിൽ പകർത്തുന്നത് കുറ്റകരമാണെന്നും ഇത് ലംഘിച്ചതിനുമാണ് അനസിനെ കസ്റ്റഡിയിലെടുത്തതെന്ന് എയർപോർട്ട് സുരക്ഷാ വിഭാഗം പറയുന്നു. കസ്റ്റഡിയിലെടുത്തപ്പോൾ ഉന്തു തള്ളും ഉണ്ടായതാണെന്നും മർദ്ദിച്ചിട്ടില്ല എന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP