Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിനിമയുടെ രാഷ്ട്രീയം പ്രതിപാദിച് ജോസ് തെറ്റയിലിന്റെ പുസ്തകം; 'സിനിമയും രാഷ്ടീയവും' നാളെ മമ്മൂട്ടി പ്രകാശനം ചെയ്യും

സിനിമയുടെ രാഷ്ട്രീയം പ്രതിപാദിച് ജോസ് തെറ്റയിലിന്റെ പുസ്തകം; 'സിനിമയും രാഷ്ടീയവും' നാളെ മമ്മൂട്ടി പ്രകാശനം ചെയ്യും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിനിമയുടെ രാഷ്ട്രീയത്തെ പ്രതിപാദിക്കുന്ന ജോസ് തെറ്റയിലിന്റെ പുസ്ത കം സിനിമയും രാഷ്ട്രീയവും നാളെ പുറത്തിറങ്ങും.പലഘട്ടങ്ങളിവായി ഇദ്ദേഹം എഴുതിയ കു റിപ്പുകൾ യോജിപ്പി്ച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 2000-ാം മാണ്ട് വരെയുള്ള ചിത്രങ്ങളെയാണ് പുസ്തകത്തിൽ പരിശോധിച്ചിട്ടുള്ളത്.

അങ്കമാലിയിൽ ജനിച്ച് വളർന്ന എനിക്ക് വീടിന് തൊട്ടടുത്ത ഓലമേഞ്ഞ സിനിമാകൊട്ടകയിൽ മണലിൽ ഇരുന്നും കിടന്നുമുള്ള കാഴ്ചയിൽ തുടങ്ങിയതാണ് എന്റെ സിനിമാപ്രേമം. അത് സിനി മയെ കുറിച്ചറിയാനും പഠിക്കാനും പ്രേരിപ്പിച്ചു. പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ ഹ്രസ്വകാല കോഴ്‌ സും, ഫിലിം സൊസൈറ്റികളുടെ പ്രവർത്തനവും, ഫിലിം ഫെസ്റ്റിവലുകളിലെ സാന്നിദ്ധ്യവും, സിനിമയെക്കുറിച്ചുള്ള എഴുത്തുകളിലേയ്ക്കും മാത്രമല്ല ഡോക്യുമെന്ററി സംവിധാനത്തിലേ യ്ക്കും സിനിമാ അഭിനയത്തിലേയ്ക്കും അതെന്നെ നയിച്ചു. ഇതിന് സമാന്തരമായുള്ള എന്റെ രാഷ്ടീയപ്രവർത്തനം സിനിമയുടെ രാഷ്ടീയത്തെക്കുറിച്ചറിയാൻ എന്നിൽ താല്പര്യം ജനിപ്പിച്ചു. അതിന്റെ പരിണിതഫലമാണ് ' സിനിമയും രാഷ്ടീയവും' എന്ന പുസ്തകമെന്നാണ് പുസ്തകത്തെ ക്കുറിച്ച് ജോസ് തെറ്റയിൽ പറയുന്നത്.നാഷണൽ ബുക്ക് സ്റ്റാൾ ആണ് പുസ്തകം പ്രസിദ്ധീകരിക്കു ന്നത്.

പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകുന്നേരം 5 മണിക്ക് നടൻ മമ്മൂട്ടി എറണാകുളത്ത് അദ്ദേ ഹത്തിന്റെ വസതിയിൽവച്ച് എം വി ശ്രേയാംസ് കുമാർ എംപിക്ക് നൽകികൊണ്ട് നിർവ്വഹി ക്കുംപുസ്തകത്തിന്റെ വിപണനോൽഘാടനം ഈ മാസം 21 ന് വ്യാഴാഴ്ച 4 മണിക്ക് അങ്കമാലി എ ലൈറ്റ് പാലസോ ഹോട്ടലിൽ വച്ച് നടനും മുൻ എംപിയുമായ ഇന്നസെന്റ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കുനല്കികൊണ്ട് നിർവ്വഹിക്കും. മറ്റു വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP