Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202302Saturday

പത്മശ്രീ തൃപ്തി മുഖർജി മലയാളത്തിൽ ആദ്യമായി പാടി; 'ധരണി' യിലെ താരാട്ട് പാട്ട് ശ്രദ്ധേയമാകുന്നു

പത്മശ്രീ തൃപ്തി മുഖർജി മലയാളത്തിൽ ആദ്യമായി പാടി; 'ധരണി' യിലെ താരാട്ട് പാട്ട് ശ്രദ്ധേയമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രമുഖ ദക്ഷിണേന്ത്യൻ ഗായിക പത്മശ്രീ തൃപ്തി മുഖർജി ആദ്യമായി മലയാളസിനിമയിൽ പാടി. ശ്രീവല്ലഭൻ. ബി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന 'ധരണി' എന്ന പുതിയ ചിത്രത്തിലൂടെയാണ് തൃപ്തി മുഖർജി പാടിയത്. ചിത്രത്തിൽ ഏറെ വൈകാരിക മുഹൂർത്തങ്ങളുള്ള ഒരു താരാട്ട് പാട്ടാണ് അവർ ആലപിച്ചിരിക്കുന്നത്. ലാലിച്ചൻ ദേവസ്യ ഗാനരചന നിർവ്വഹിച്ച ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്.

ഹൃദയഹാരിയായ

'വാവേ വാവാവോ
ഊര് നിറയേ
പഞ്ഞം പടർന്നേ
ഏറും വിശപ്പോ
പുള്ളേ കരയല്ലേ' എന്ന് തുടങ്ങുന്ന താരാട്ട് ഗാനം ഇപ്പോൾ തരംഗമായി കഴിഞ്ഞു.

ഉള്ളടക്കത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് 'ധരണി' 17 ന് റിലീസ് ചെയ്യും. 'പച്ച' യ്ക്ക് ശേഷം ശ്രീവല്ലഭൻ പാരാലക്‌സ് ഫിലിം ഹൗസിന്റെ ബാനറിൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കൂടിയാണ് ധരണി. പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആന്തരിക മുറിവുകൾ പിൽക്കാലത്ത് വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും സ്വാധീനവുമാണ് ധരണി ചർച്ച ചെയ്യുന്നത്.
അവഗണനകളും ഒറ്റപ്പെടുത്തലുകളും ഒരു വ്യക്തിയുടെ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കാട്ടിത്തരുന്ന ചിത്രം കൂടിയാണ് ധരണി.

എം.ആർ.ഗോപകുമാർ, രതീഷ് രവി പ്രൊഫസർ അലിയാർ, സുചിത്ര ,ദിവ്യാ, കവിതാ ഉണ്ണി. തുടങ്ങി ബേബി മിഹ്‌സ. മാസ്റ്റർ അൽഹാൻ ബിൻ ആഷിം, അഫ്ഷാൻ അരാഫത്ത്, അൻസിഫ്, ഐഷാൻ അരാഫത്ത്, അഭിനവ്, ആസാൻ, നജീർ, സിദ്ധാർത്ഥ്, നിരഞ്ജൻ ആവർഷ്, കാശിനാഥൻ തുടങ്ങിയ ബാലതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കഥ, തിരക്കഥ, സംവിധാനം ശ്രീവല്ലഭൻ ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് കെ രമേഷ് സജുലാൽ, ഷാജി പി ദേശീയൻ. ക്യാമറ ജിജു സണ്ണി, എഡിറ്റിങ് കെ ശ്രീനിവാസ്, ശബ്ദ മിശ്രണം രാജാകൃഷ്ണൻ എം ആർ, സംഗീത സംവിധാനം രമേശ് നാരായൺ, ആർട്ട് മഹേഷ് ശ്രീധർ, മേക്കപ്പ് ലാൽ കരമന, കോസ്റ്റ്യൂം ശ്രീജിത്ത് കുമാരപുരം, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമൂട്, പ്രോജക്റ്റ് ഡിസൈനർ ആഷിം സൈനുൽ ആബ്ദീൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനിൽ ബി ബാബു, അസോസിയേറ്റ് ഡയറക്ടർ ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഉദയൻ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്, സ്റ്റിൽസ് വിപിൻദാസ് ചുള്ളിക്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അരുൺ വി ടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP