Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നായകനായി മണികണ്ഠൻ ആചാരി; കെ.ടി.രാജീവിന്റെ നിർമ്മാണത്തിലും, ശ്രീവർമ്മയുടെ രചനയിലും ഒരുങ്ങുന്ന 'രണ്ടാം മുഖം' തിയേറ്ററിലേക്ക്

നായകനായി മണികണ്ഠൻ ആചാരി; കെ.ടി.രാജീവിന്റെ നിർമ്മാണത്തിലും, ശ്രീവർമ്മയുടെ രചനയിലും ഒരുങ്ങുന്ന 'രണ്ടാം മുഖം' തിയേറ്ററിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭിനയപ്രതിഭ മണികണ്ഠൻ ആചാരി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്നു. താരം വേറിട്ട കഥാപാത്രമാകുന്ന പുതിയ ചിത്രം 'രണ്ടാം മുഖം'റിലീസിനൊരുങ്ങി. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ കെ ടി രാജീവും കെ ശ്രീവർമ്മയും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് 'രണ്ടാംമുഖം' കൃഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് മണികണ്ഠൻ ആചാരി മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടാംമുഖം ചർച്ച ചെയ്യുന്നത്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.

നാട്ടിൻപുറത്തിന്റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂർണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. സസ്‌പെൻസും ത്രില്ലുമൊക്കെ സിനിമയുടെ മറ്റൊരു പുതുമയാണ്. മിഴി, ദിനം, നോർത്ത് എന്റ് അപ്പാർട്ട്‌മെന്റ്‌സ്, ഇരയെ തേടൽ, ബാൽക്കണി തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കിയ കെ ശ്രീവർമ്മയാണ് രണ്ടാം മുഖത്തിന് രചന നിർവ്വഹിക്കുന്നത്. ചിത്രം ഉടനെ തിയേറ്ററിലെത്തും.

അഭിനേതാക്കൾ മണികണ്ഠൻ ആചാരി, മറീന മൈക്കിൾ,അഞ്ജലി നായർ ,കൃഷ്ണജിത്ത് എസ് വിയജൻ. ബിറ്റോ ഡേവിസ്, നന്ദൻ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീർ, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രൻ, രേവതി ശാരി.

ബാനർ യു കമ്പനി/കണ്ടാ ഫിലിംസ്, നിർമ്മാണം കെ ടി രാജീവ്, കെ ശ്രീവർമ്മ, ,കഥ, തിരക്കഥ, സംഭാഷണം കെ ശ്രീവർമ്മ. ക്യാമറ അജയ് പി പോൾ, ഹുസൈൻ അബ്ദുൾ ഷുക്കൂർ, എഡിറ്റിങ് ഹരി മോഹൻദാസ്, സംഗീതം രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പി എൻ രാജേഷ് കുമാർ, മേക്കപ്പ് അനൂപ് സാബു, ആർട്ട് ശ്രീജിത്ത് ശ്രീധർ, കോസ്റ്റ്യൂം ഡിസൈനർ ആദിത്യ നാണു, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, പി ആർ ഒ പി ആർ സുമേരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് സഹദ് നടേമ്മൽ, സ്റ്റുഡിയോ കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റിൽസ് വിഷ്ണു രഘു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP