Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രാൻസ് വുമണിന് പുരസ്‌കാരം ലഭിക്കുന്നത് ചരിത്ര സംഭവമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി; മലയാളികളുടെ സ്‌നേഹം തന്റെ ഹൃദയത്തിൽ തൊട്ടെന്ന് നേഹ; സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര നിറവിൽ 'അന്തരം' നായിക

ട്രാൻസ് വുമണിന് പുരസ്‌കാരം ലഭിക്കുന്നത് ചരിത്ര സംഭവമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി; മലയാളികളുടെ സ്‌നേഹം തന്റെ ഹൃദയത്തിൽ തൊട്ടെന്ന് നേഹ;  സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര നിറവിൽ 'അന്തരം' നായിക

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: 'ജീവിതത്തിലെ ഈ നിമിഷം എനിക്ക് മറക്കാനാവാത്തതാണ്. മലയാളികൾ നൽകിയ സ്‌നേഹം ഹൃദയത്തിൽ തൊടുകയാണ്' കേരള ചലച്ചിത്ര അവാർഡിൽ സ്ത്രീ / ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ അവാർഡ് സ്വീകരിച്ച് നേഹ പറഞ്ഞു. എല്ലാവരോടും അവർ നന്ദി അറിയിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സാർ എന്നോട് വളരെ സ്‌നേഹത്തോടെ സംസാരിച്ചു. ഉദ്്ഘാടന പ്രസംഗത്തിൽ എന്നെയും, എന്റെ സിനിമയായ 'അന്തര'ത്തെയും ഒത്തിരി അഭിനന്ദിച്ചു.

ട്രാൻസ് വുമണിന് പുരസ്‌കാരം ലഭിക്കുന്നത് ചരിത്ര സംഭവമായി മുഖ്യമന്ത്രി പറഞ്ഞു. അവാർഡ് സ്വീകരിക്കാനായി എത്തിയ എല്ലാ താരങ്ങളും, എന്നെ അഭിനന്ദിച്ചു. ഒത്തിരി സന്തോഷമുണ്ട്. മലയാളികളുടെ കരുതലും, സ്‌നേഹവും, മറക്കാനാവില്ല. ഈ പുരസ്‌ക്കാരം എന്റെ സമൂഹത്തിന് സമർപ്പിക്കുന്നു. നേഹ പറഞ്ഞു. വലിയകരഘോഷത്തോടെയാണ് നേഹ അവാർഡ് ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അഭിനന്ദനം അറിയിച്ച് നേഹയ്ക്ക് കത്തെഴുതിയിരുന്നു. മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി.അഭിജിത്ത് സംവിധാനം ചെയ്ത ചിത്രമാണ്. 'അന്തരം'. ചിത്രത്തിലെ നായികയായ നേഹ തമിഴ്‌നാട് സ്വദേശിയാണ്. അന്തരത്തിലെ മികച്ച പ്രകടനത്തിനാണ് നേഹക്ക് കേരള ചലച്ചിത്ര അവാർഡ് ലഭിച്ചത്.

ഗ്രൂപ്പ് ഫൈവ് എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ.വി.ജിയോ, രേണുക അയ്യപ്പൻ, എ.ഗോഭില എന്നിവരാണ് നിർമ്മാതാക്കൾ.കണ്ണൻ നായരാണ് ചിത്രത്തിലെ നായകൻ. 'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാൻസ് ആക്റ്റിവിസ്റ്റുമായ എ .രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാൻസ്‌ജെൻഡർ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനാണ് പി അഭിജിത്ത്.

രാജീവ് വെള്ളൂർ, ഗിരീഷ് പെരിഞ്ചേരി, എൽസി സുകുമാരൻ, വിഹാൻ പീതാംബരൻ, കാവ്യ, ദീപാറാണി, ലയ മരിയ ജയ്‌സൺ, സിയ പവൽ, പൂജ, മുനീർഖാൻ, ജോമിൻ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുൽരാജീവ്, ബാസിൽ. എൻ ,ഹരീഷ് റയറോം, ജിതിൻരാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാനർ-ഗ്രൂപ്പ് ഫൈവ് എന്റർടെയ്ന്മെന്റ്‌സ്, സംവിധാനം- പി. അഭിജിത്ത്, നിർമ്മാതാക്കൾ - ജോജോ ജോൺ ജോസഫ്, പോൾ കൊള്ളന്നൂർ, ജോമിൻ വി ജിയോ, രേണുക അയ്യപ്പൻ, എ ശോഭില, സഹനിർമ്മാതാക്കൾ- ജസ്റ്റിൻ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ,ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമൽജിത്ത്, അസോസിയേറ്റ് ഡയറക്ടർ- മനീഷ് യാത്ര, പശ്ചാത്തല സംഗീതം - പാരീസ് വി ചന്ദ്രൻ, സൗണ്ട് ഡിസൈൻ- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്റ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസൻ, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാർ, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്തു, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി ആർ സുമേരൻ(പി ആർ ഒ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP