Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മൃതദേഹങ്ങളുടെ കാവലാൾ' വിനു പി യുടെ വേറിട്ട ജീവിതം സിനിമയാകുന്നു; നായകനായി 'മണികണ്ഠൻ ആചാരി'; ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കുന്നു

'മൃതദേഹങ്ങളുടെ കാവലാൾ' വിനു പി യുടെ വേറിട്ട ജീവിതം സിനിമയാകുന്നു; നായകനായി 'മണികണ്ഠൻ ആചാരി'; ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊള്ളുന്ന മറ്റൊരു ജീവിതം കൂടി വെള്ളിത്തിരയിലേക്ക്. അനാഥമൃതദേഹങ്ങൾ മറവ് ചെയ്ത് ശ്രദ്ധേയനായ ആലുവ സ്വദേശി വിനു പി യുടെ വേറിട്ട ജീവിതം സിനിമയാകുന്നു. ചിത്രത്തിൽ വിനുവിന് ജീവൻ പകരുന്നത് മലയാളികളുടെ പ്രിയതാരം മണികണ്ഠനാണ്. സിനിമയുടെ പ്രാരംഭ നടപടികൾ കൊച്ചിയിൽ ആരംഭിച്ചു.

തണ്ടർ ബോൾട്ട് കമാന്റോയും പ്രമുഖ സംവിധായകൻ ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടറുമായ സജിത്ത് വി സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖ തിരക്കഥാകൃത്ത് ജോയ്‌സൺ ജോർജ്ജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഏറെ സംഭവ ബഹുലമാണ് വിനുവിന്റെ ജീവിതം. അപൂർവ്വമായ മനുഷ്യാനുഭവങ്ങളാണ് വിനുവിന്റെ ജീവിതത്തിലുടനീളമുള്ളത്. അങ്ങനെ ഏറെ പുതുമയും സങ്കീർണ്ണതയും നിറഞ്ഞ ആ ജീവിതമാണ് സിനിമയാക്കുന്നതെന്ന് സംവിധായകൻ സജിത്ത് വി സത്യൻ പറഞ്ഞു.

വിനുവിന്റെ ജീവിതമാണ് പ്രമേയമെങ്കിലും ഒരു കൊമേഴ്‌സ്യൽ സിനിമയുടെ എല്ലാ ചേരുവകളും ഒരുക്കിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നതെന്നും സംവിധായകൻ പറഞ്ഞു. ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ അനേകം മനുഷ്യരുടെ ജീവിതമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. ജീവിതം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന വിനുവിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചിത്രത്തിലെ നായക കഥാപാത്രമായ മണികണ്ഠൻ ആചാരി പറഞ്ഞു. മലയാളത്തിലെ പ്രമുഖ താരങ്ങളെയും അണിയറ പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം ഉടൻ കൊച്ചിയിൽ ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP