Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി ജി രവിയും ശ്രീജിത്ത് രവിയും വീണ്ടും ഒന്നിക്കുന്നു; ബി സി മേനോൻ ചിത്രം 'ഷെവലിയാർ ചാക്കോച്ചൻ' ചിത്രീകരണം ജൂൺ ആദ്യവാരം

ടി ജി രവിയും ശ്രീജിത്ത് രവിയും വീണ്ടും ഒന്നിക്കുന്നു; ബി സി മേനോൻ ചിത്രം 'ഷെവലിയാർ ചാക്കോച്ചൻ' ചിത്രീകരണം ജൂൺ ആദ്യവാരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ ടി ജി രവിയേയും ശ്രീജിത്ത് രവിയേയും കേന്ദ്രകഥാപാത്രമാക്കി ബി സി മേനോൻ തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന 'ഷെവലിയാർ ചാക്കോച്ചൻ' പുതിയ ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കും. ചെറിയ ഇടവേളയ്ക്ക് ടി ജി രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഷെവലിയാർ ചാക്കോച്ചൻ.

ജീവിതഗന്ധിയായ കഥാപാത്രമാണ് ടി ജി രവിയുടെ ഷെവലിയാർ ചാക്കോച്ചൻ. മതസൗഹാർദ്ദവും സാഹോദര്യവുമാണ് ചിത്രത്തിന്റെ പ്രമേയം. വർത്തമാനകാല ജീവിതയാഥാർത്ഥ്യങ്ങളും സാമൂഹ്യചുറ്റുപാടുകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്ന് സംവിധായകൻ ബി സി മേനോൻ പറഞ്ഞു. കുടുംബ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും സ്‌നേഹവും ഒക്കെ ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നും ബി സി മേനോൻ വ്യക്തമാക്കി. എറണാകുളം, വൈക്കം, തലയോലപ്പറമ്പ്, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കൊച്ചിയിൽ നടന്ന പ്രത്യേക ചടങ്ങിൽ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അഭിനേതാക്കൾ-ശ്രീജിത്ത് രവി, ടി ജി രവി, മനു വർമ്മ, സിന്ധു വർമ്മ, കുളപ്പുള്ളി ലീല, ചാലി പാല, സ്മൃതി അനീഷ്, മൃദുല മേനോൻ, സാഫല്യം കബീർഖാൻ, രവി നെയ്യാറ്റിൻകര, സന്തോഷ് നായർ കോന്നി, ഷാജി കുഞ്ഞിരാമൻ, അച്യുതൻ ചാങ്കൂർ, മൊയ്തീൻ കുളത്തൂപ്പുഴ, ദിവാകരൻ പട്ടാമ്പി, എം.സി തൈക്കാട്ട്, വിക്ടർ ഇ ജെ, സീനത്ത് വർക്കല, ശിവകുമാർ ആലപ്പുഴ, ജിജു പി ഡാനിയേൽ,കുശലകുമാരി, രാജശ്രീ, സന്തോഷ് മാവേലിക്കര, സാബു പാലാംകടവ്, ജമാൽ,സാബു നാരായണൻ, അജി അമ്പലപ്പുഴ .ബാനർ- സാഫല്യം ക്രിയേഷൻസ്, തിരക്കഥ, സംഭാഷണം, സംവിധാനം- ബി സി മേനോൻ, കഥ- കബീർ ഖാൻ, നിർമ്മാണം- സാഫല്യം ക്രിയേഷൻസ്, ഡി ഒ പി - ജറിൻ ജെയിംസ്, സംഗീതം, പശ്ചാത്തല സംഗീതം- മുരളി അപ്പാടത്ത്, എഡിറ്റർ- ഷെബിൻ ജേക്കബ്, മേക്കപ്പ്-ജയമോഹൻ,ആർട്ട്-വിനീഷ് കണ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ-കൃഷ്ണപിള്ള, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അഭീഷ് തലയോലപ്പറമ്പ്, ഡിസൈൻ മീഡിയ- സെവൻ തുടങ്ങിയവരാണ് 'ഷെവലിയാർ ചാക്കോച്ച'ന്റെ
അണിയറപ്രവർത്തകർ'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP