Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202324Friday

'ആനന്ദകല്ല്യാണം' മാർച്ച് 11 ന് തിയേറ്ററിൽ; രചനയും, സംവിധാനവും നിർവഹിച്ചത് നവാഗതനായ പി.സി.സുധീർ

'ആനന്ദകല്ല്യാണം' മാർച്ച് 11 ന് തിയേറ്ററിൽ; രചനയും, സംവിധാനവും നിർവഹിച്ചത് നവാഗതനായ പി.സി.സുധീർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നവാഗതനായ പി.സി.സുധീർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദകല്ല്യാണം' മാർച്ച് 11ന് റിലീസ് ചെയ്യും. വിവിധ ഭാഷകളിൽ ഒട്ടേറെ ഹിറ്റുഗാനങ്ങൾ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യൻ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയിൽ ആദ്യമായി പാടിയ ചിത്രം കൂടിയാണ് 'ആനന്ദകല്ല്യാണം'.

സീബ്ര മീഡിയയുടെ ബാനറിൽ മുജീബ് റഹ്മാൻ ചിത്രം നിർമ്മിക്കുന്നു. നടൻ അഷ്‌കർ സൗദാനും പുതുമുഖ നടി അർച്ചനയും കേന്ദ്രകഥാപാത്രമാകുന്നു. ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമ. ഫാമിലി എൻർടെയ്‌നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണെന്ന് സംവിധായകൻ പി സി സുധീർ പറഞ്ഞു.ആക്ഷനും കോമഡിയുമുള്ള ആനന്ദകല്ല്യാണം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ്.

അഷ്‌കർ സൗദാൻ, അർച്ചന, ബിജുക്കുട്ടൻ, സുനിൽ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂർ , റസാക്ക് ഗുരുവായൂർ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല ,അലിഗാൻ പെന്നാനി.തുടങ്ങിയവരാണ് അഭിനേതാക്കൾ.

ബാനർ-സീബ്ര മീഡിയ, നിർമ്മാണം-മുജീബ് റഹ്മാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- റാസ് മൂവി സ്. രചന,സംവിധാനം- പി. സി സുധീർ,ഛായാഗ്രഹണം - ഉണ്ണി കെ മേനോൻ, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ ബീബ കെ.നാഥ്, സജിത മുരളിധരൻ, പ്രഭാകരൻ നറുകര, രചന സുബ്രഹ്മണ്യം.കെ.കെ.സംഗീതം - രാജേഷ്ബാബു കെ, പ്രൊഡക്ഷൻ കൺട്രോളർ- ലെനിൻ അനിരുദ്ധൻ, എഡിറ്റിങ്- അമൃത്, ആർട്ട് ഡയറക്ടർ - അബ്ബാസ് മൊയ്ദീൻ, കോസ്റ്റ്യും - രാജേഷ്, മേക്കപ്പ് - പുനലൂർ രവി, ആക്ഷൻ ഡയറക്ടർ - ബ്രൂസ്ലി രാജേഷ്, പി ആർ ഒ - പി ആർ സുമേരൻ , അസോ. ഡയറക്ടേഴ്‌സ് - അനീഷ് തങ്കച്ചൻ, നിഖിൽ മാധവ്, പ്രൊജക്റ്റ് ഡിസൈനർ - ശ്രീലേഖ കെ.എസ്, പ്രൊഡക്ഷൻ മാനേജേഴ്‌സ് - ഹബീബ് നീലഗിരി , മുസ്തഫ അയ്‌ലക്കാട്, ജയ്‌സൺ ഗുരുവായൂർ പബ്ലിസിറ്റി ഡിസൈൻസ് - മനോജ് ഡിസൈൻ ഫിനാൻസ് കൺട്രോളർ - റാഫി നരണിപ്പുഴ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ.

കൂടുതൽ വിവരങ്ങൾക്ക്
പി ആർ സുമേരൻ(പി ആർ ഒ)
ഫോൺ: 9446190254

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP