Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസനിധിയിലേക്ക് സിയാൽ അഞ്ച് കോടി രൂപ നൽകി; ഉൾനാടൻ ജലപാത വികസന നടപടികൾ ത്വരിതപ്പെടുത്താൻ 4.41 കോടി രൂപ നൽകും; ഘാനയിൽ മൂന്ന് വിമാനത്താവളങ്ങളിൽ സൗരോർജ പദ്ധതിക്ക് സിയാൽ സഹകരണം; ഡയറക്ടർ ബോർഡ് തീരുമാനങ്ങൾ ഇങ്ങനെ

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസനിധിയിലേക്ക് സിയാൽ അഞ്ച് കോടി രൂപ നൽകി; ഉൾനാടൻ ജലപാത വികസന നടപടികൾ ത്വരിതപ്പെടുത്താൻ 4.41 കോടി രൂപ നൽകും; ഘാനയിൽ മൂന്ന് വിമാനത്താവളങ്ങളിൽ സൗരോർജ പദ്ധതിക്ക് സിയാൽ സഹകരണം; ഡയറക്ടർ ബോർഡ് തീരുമാനങ്ങൾ ഇങ്ങനെ

നെടുമ്പാശ്ശേരി: ഓഖി ദുരന്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അഞ്ചുകോടി രൂപ നൽകി. സിയാൽ ഡയറക്ടർ കൂടിയായ മന്ത്രി വി എസ്.സുനിൽകുമാർ അഞ്ച് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ശനിയാഴ്ച സിയാൽ ഡയറക്ടർബോർഡ് യോഗം ചേർന്നു. യോഗത്തിന്റെ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച്‌കോടി രൂപ സംഭാവന ചെയ്യാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാർ-സിയാൽ സംയുക്ത സംരംഭമായ ഉൾനാടൻ ജലപാത വികസന നടപടികൾ ത്വരിതപ്പെടുത്താൻ 4.41 കോടി രൂപ നൽകാനും ഡയറക്ടർബോർഡ് തീരുമാനിച്ചിട്ടുണ്ട്.

ഹോസ്ദുർഗ് മുതൽ കോവളം വരെ ഉൾനാടൻ ജലപാത വികസിപ്പിക്കാൻ സർക്കാരും സിയാലും ചേർന്ന് രൂപവത്ക്കരിച്ചിട്ടുള്ള കേരളവാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന് ഈ തുക ഉടനടി കൈമാറും. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ സാങ്കേതിക സഹകരണം തേടി നിരവധി രാജ്യങ്ങളും എയർപോർട്ട് ഏജൻസികളും നേരത്തെ അധികൃതരുമായി ചർച്ചനടത്തിയിരുന്നു. പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയുടെ ഇന്ത്യൻ ഹൈക്കമിഷണർ മൈക്കേൽ ആരൺ നോർട്ടൻ ഒഖാന ജൂനിയർ ഇതുസംബന്ധിച്ച ചർച്ചകൾക്കായി കഴിഞ്ഞദിവസം സിയാലിലെത്തിയിരുന്നു.

സൗരോർജ വിമാനത്താവളങ്ങളുടെ വികസനത്തിനായുള്ള സാങ്കേതിക സഹകരണം നൽകുന്നതിനുള്ള ആദ്യഘട്ടമായി ഘാനയുമായി കരാർ ഒപ്പുവയ്ക്കാൻ ഡയറക്ടർബോർഡ് യോഗം അനുമതി നൽകി. ഇതനുസരിച്ച് ഘാനയിലെ മൂന്ന് വിമാനത്താവളങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ സിയാൽ സാങ്കേതിക സഹകരണം നൽകും. ഇതിന്റെ തുടർനടപടികൾക്കായി യോഗം മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി.

സിയാൽ ഡയറക്ടർമാരായ മന്ത്രി വി എസ്.സുനിൽകുമാർ കെ.റോയ് പോൾ, എ.കെ.രമണി, സി.വി.ജേക്കബ്, ഇ.എം.ബാബു, എൻ.വി.ജോർജ്, മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, കമ്പനി സെക്രട്ടറി സജി കെ.ജോർജ് തുടങ്ങിയവർ ഡയറക്ടർബോർഡ് യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവന നൽകിയ ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം.ഷബീർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ചാക്കോ, ജനറൽ മാനേജർ ജോസ് തോമസ് എന്നിവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP