Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സഹപാഠികളുമായി ക്ലാസ് കട്ട് ചെയ്ത് മലമുകളിൽ എത്തി; കഞ്ചാവടിച്ച് പെൺകുട്ടികൾ കറങ്ങി വീണപ്പോൾ ആൺകുട്ടികൾ മുങ്ങി; പത്തനംതിട്ടയിലെ ചുട്ടിപ്പാറയിൽ നിന്നും ആറു പെൺകുട്ടികളെ രക്ഷിച്ചത് ഫയർ ഫോഴ്‌സ്

സഹപാഠികളുമായി ക്ലാസ് കട്ട് ചെയ്ത് മലമുകളിൽ എത്തി; കഞ്ചാവടിച്ച് പെൺകുട്ടികൾ കറങ്ങി വീണപ്പോൾ ആൺകുട്ടികൾ മുങ്ങി; പത്തനംതിട്ടയിലെ ചുട്ടിപ്പാറയിൽ നിന്നും ആറു പെൺകുട്ടികളെ രക്ഷിച്ചത് ഫയർ ഫോഴ്‌സ്

പത്തനംതിട്ട : മദ്യവും മയക്കുമരുന്നും കഴിച്ച് അവശനിലയിൽ നഗരമദ്ധ്യത്തിലെ മലമുകളിൽ കുടുങ്ങിപ്പോയ ആറുപെൺകുട്ടികളെ ഫയർഫോഴ്‌സ് രക്ഷിച്ചു. ഇവർക്ക് ലഹരി വസ്തുക്കൾ നൽകിയ മൂന്നു യുവാക്കളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികൾ ആശുപത്രിയിലാണ് ഇപ്പോൾ. 

നഗരത്തിലെ സ്വകാര്യ ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിലെ വിദ്യാർത്ഥിനികളാണ് ആറുപേരും. ക്ലാസിൽ കയറാതെ പത്തനംതിട്ട നഗരത്തിലെ ചുട്ടിപ്പാറ മലമുകളിൽ എത്തിയതാണ് പെൺകുട്ടികൾ. അവിടെ ഉണ്ടായിരുന്ന പരിചയക്കാരായ യുവാക്കൾ മദ്യവും കഞ്ചാവും നൽകുകയായിരുന്നെന്ന് പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. കഞ്ചാവ് ഉപയോഗിച്ച പെൺകുട്ടി കുഴഞ്ഞു വീണതോടെ യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. യുവാക്കളും സഹപാഠികളാണെന്നാണ് സൂചന.

അവശനിലയിലും അബോധാവസ്ഥയിലും മണിക്കൂറുകളോളം കുടുങ്ങിയ ഇവരെ ഇന്നലെ സന്ധ്യയോടെ നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് ഫയർഫോഴ്‌സ് എത്തി താഴെ കൊണ്ടു വന്നത്. പെൺകുട്ടികളുടെ മൊഴി പ്രകാരമാണ് യുവാക്കളെ കസ്റ്റഡിയിൽ എടുത്തതെന്നും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP