Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എറണാകുളം- അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന വേണ്ട; ജനാഭിമുഖ കുർബാന തുടർന്നാൽ മതിയെന്ന് നിർദ്ദേശവുമായി വത്തിക്കാൻ; സർക്കുലർ വൈദികർക്ക് കൈമാറി

എറണാകുളം- അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന വേണ്ട; ജനാഭിമുഖ കുർബാന തുടർന്നാൽ മതിയെന്ന് നിർദ്ദേശവുമായി വത്തിക്കാൻ; സർക്കുലർ വൈദികർക്ക് കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ക്രമം വേണ്ട, നിലവിലെ ജനാഭിമുഖ കുർബാന തുടർന്നാൽ മതിയെന്ന് വത്തിക്കാൻ. മെത്രാപ്പൊലീത്തൻ വികാരി ആന്റണി കരിയിൽ മാർപ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയെ തുടർന്നാണ് വത്തിക്കാൻ ഈ തീരുമാനം അറിയിച്ചത്.അതിരൂപത മെത്രോപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിൽ ഇതുസംബന്ധിച്ച സർക്കുലർ വൈദികർക്ക് കൈമാറി.

വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങൾക്കിടയിലും സിറോ മലബാർ സഭയിലെ 'ഏകീകരിച്ച കുർബാനയർപ്പണം' ഞായറാഴ്ച മുതൽ നടപ്പിലാക്കാനാണ് തീരുമാനം. എന്നാൽ, വിവിധ പള്ളികളിൽ വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധവും ശക്തമാണ്. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ ട്രസ്റ്റി മാർ ആന്റണി കരിയിൽ വത്തിക്കാനിലെത്തിയാണ് ഫ്രാൻസിസ് മാർപാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. 45 മിനിറ്റോളം ഇരുവരും സംസാരിച്ചുവെന്ന് സഭാവൃത്തങ്ങൾ അറിയിച്ചു. മോൺ. ഫാ. ആന്റണി നരികുളവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നതിനെതിരെ എറണാകുളം- അങ്കമാലി അതിരൂപത വിശ്വാസികൾക്കിടയിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ഞായറാഴ്ച മുതൽ ഇത് നടപ്പാക്കാനായിരുന്നു തീരുമാനം.വിശ്വാസികളുടെ പിന്തുണ 80 ശതമാനമെങ്കിലും ഉള്ളയിടങ്ങളിൽ മാത്രമേ കുർബാന അർപ്പിക്കാൻ സാധ്യതയുള്ളു. മറ്റു പള്ളികളിൽ ഈസ്റ്ററിന് ശേഷം പുതുക്കിയ കുർബാനയർപ്പണം നടത്തണമെന്നാണ് സിനഡ് അറിയിച്ചിട്ടുള്ളത്.

ഞായറാഴ്ച മുതൽ പുതിയ രീതിയിൽ കുർബാനയർപ്പിക്കാൻ താത്പര്യപ്പെട്ട ഇടവകകളിൽ വിശ്വാസികളുമായി വൈദികർ ചർച്ച നടത്തിയിരുന്നു.വിശ്വാസികളുടെ പൂർണ പിന്തുണയില്ലാതെ കുർബാന നടത്താൻ ഇടയുള്ള പള്ളികളിൽ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനും വാശ്വാസികൾ തീരുമാനിച്ചിരുന്നതാണ്. അതിനിടയിലാണ് വത്തിക്കാൻ വിഷയത്തിൽ ഇടപെടുന്നതും നിലവിലെ കുർബാന ക്രമം തന്നെ തുടരാൻ ആവശ്യപ്പെട്ടതും. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പായുമായി 45 മിനിറ്റോളം വികാരി ആന്റണി കരിയിൽ സംസാരിച്ചുവെന്ന് സഭാവൃത്തങ്ങൾ അറിയിച്ചു. മോൺ. ഫാ. ആന്റണി നരികുളവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അതിനിടെ പുതിയ കുർബാന രീതി ചാലക്കുടി ഫെറോന പള്ളിയിൽ നടപ്പിലാക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഏകീകൃത കുർബാന ക്രമം താത്കാലികമായി സ്റ്റേ ചെയ്ത് നിലവിലെ കുർബാന രീതി തുടരണം എന്നും കോടതി നിർദ്ദേശിച്ചു. ഇടവക വിശ്വാസിയായ വിൽസൺ കല്ലൻ നൽകിയ പരാതിയിൽ ആണ് ചാലക്കുടി മുൻസിഫ് കോടതിയാണ് ഉത്തരവിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP