Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഭാതർക്കം: സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യാക്കോബായ സഭ

സഭാതർക്കം: സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യാക്കോബായ സഭ

സ്വന്തം ലേഖകൻ

കൊച്ചി: സഭാ തർക്ക വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യാക്കോബായ സഭ. വിഷയത്തിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്റെ നിലപാട് തന്നെയാണോ പാർട്ടിയുടെ നിലപാട് എന്ന് വ്യക്തമാക്കണമെന്നും സഭ ആവശ്യം ഉയർത്തി.

നിയമനിർമ്മാണം കൊണ്ട് തീരുന്നതല്ല സഭാ തർക്കമെന്നായിരുന്നു പി.രാജുവിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യാക്കോബായ സഭ ആവശ്യം ഉയർത്തിയിരിക്കുന്നത്.

നേരത്തെ സഭാതർക്കം പരിഹരിക്കാനുള്ള നിയമനിർമ്മാണം ആവശ്യപ്പെട്ട് യാക്കോബായ സഭ പ്രതിനിധികൾ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിയെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടാകാഞ്ഞതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP