Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഘോഷ പൊലിമയില്ല.... കോതമംഗലം മാർ തോമ ചെറിയ പള്ളി കന്നി 20 പെരുന്നാൾ ചടങ്ങുകൾ മാത്രമായി ചുരുക്കി; കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ജനപങ്കാളിത്തമില്ലാതെ ആചാര അനുഷ്ഠാനങ്ങൾ മുടക്കം കൂടാതെ നടത്തും

ആഘോഷ പൊലിമയില്ല.... കോതമംഗലം മാർ തോമ ചെറിയ പള്ളി കന്നി 20 പെരുന്നാൾ ചടങ്ങുകൾ മാത്രമായി ചുരുക്കി; കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ജനപങ്കാളിത്തമില്ലാതെ ആചാര അനുഷ്ഠാനങ്ങൾ മുടക്കം കൂടാതെ നടത്തും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ആഘോഷ പൊലിമയില്ല. കോതമംഗലം മാർ തോമ ചെറിയ പള്ളി കന്നി 20 പെരുന്നാൾ ചടങ്ങുകൾ മാത്രമായി ചുരുക്കി. ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയിലെ ഈ വർഷത്തെ കന്നി 20 പെരുന്നാൾ ആഘോഷം കോവിഡ് വ്യാപനത്തിത്തിന്റെ പശ്ചാത്തലത്തിൽ മുൻ കാലങ്ങളിലെ പെരുന്നാൾ ചടങ്ങുകളിൽ മാത്രമായി പരിമിപ്പെടുത്താൻ തീരുമാനിച്ചതായി പള്ളി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളാണ് കന്നി 20 പെരുന്നാൾ എന്ന പേരിൽ സെപ്റ്റംബർ 25 മുതൽ ഒക്‌ടോബർ 4 വരെ ആഘോഷിച്ചു വരുന്നത്. ഇക്കുറി 335-മത് ഓർമപെരുന്നാളാണ് ആഘോഷിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ജനപങ്കാളിത്തമില്ലാതെ ആചാര അനുഷ്ഠാനങ്ങൾക്ക് മുടക്കം കൂടാതെ നടത്തുന്നതിനാണ് ധാരണയായിട്ടുള്ളത്. എംഎ‍ൽഎ ആന്റണി ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്.

വിശ്വാസികൾ തീർത്ഥാടന സംഘമായി വരുന്നതും ( കാൽനട തീർത്ഥയാത്ര ഉൾപ്പെടെ ) പെരുന്നാളിന്നോടനുബധിച്ചുള്ള കച്ചവടവും, ഭിക്ഷാടനവും പൂർണ്ണമായി നിരോധിക്കാൻ യോഗത്തിൽ തീരുമാനമായി പെരുന്നാളിന്നോടനുബന്ധിച്ച് നടത്തുന്ന എല്ലാ പ്രദിക്ഷണവും, കൊടി ഉയർത്തലും ജന പങ്കാളിത്തമില്ലാതെ നടത്താനും തീരുമാനിച്ചു.

യോഗത്തിൽ മുൻസിപ്പൽ ചെയർപേർസൺ മഞ്ജു സിജു, മുവാറ്റുപുഴ ആർ.ഡി.ഒ ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ എം, കോതമംഗലം സബ് ഇൻസ്‌പെക്ടർ ശ്യാം കുമാർ, വികാരി ഫാ.ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ ബിനോയ് മണ്ണഞ്ചേരിയിൽ, സി ഐ ബേബി, മുൻസിപ്പൽ കൗൺസിലർമാരായ എ. ജി ജോർജ്, കെ. എ നൗഷാദ്, ഷമീർ പനക്കൽ , സലിം ചെറിയാൻ എന്നിവർ പങ്കെടുത്തു. എല്ലാ വിശ്വാസികളും, പൊതു സമൂഹവും ഇതിനോട് പൂർണമായി സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

കന്നി-20 പെരുന്നാൾ അക്ഷരാർത്ഥത്തിൽ കോതമംഗലത്തിന്റെ ഉത്സവമായിരുന്നു. ഒക്ടോബർ 2, 3 ദിവസങ്ങളിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് വിശ്വാസികളാണ് കോതമംഗലെത്തെത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP