Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202301Saturday

നവകേരളം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും ഒരുക്കിയ അടിത്തറയിലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ; ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം

നവകേരളം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും ഒരുക്കിയ അടിത്തറയിലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ; ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം

ശ്രീലാൽ വാസുദേവൻ

ചെറുകോൽപ്പുഴ: ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവും അടക്കമുള്ള നവോഥാന നായകന്മാർ പാകിയ അടിത്തറയിലാണ് ഇന്നത്തെ കേരളം പടുത്തുയർത്തിയിരിക്കുന്നത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. 111-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാധിരാജ ദർശന പുരസ്‌കാരം ഡോ. എഴുമറ്റൂർ രാജ രാജ വർമ്മക്ക് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എഴുമറ്റൂർ രാജ രാജ വർമ്മയെപ്പോലെ ഒരു ഭാഷാ പണ്ഡിതന് പുരസ്‌കാരം സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അയിരൂർ ഹിന്ദുമത പരിഷത്തിലും ശിവഗിരി തീർത്ഥാടനത്തിലുമെല്ലാം ആത്മീയതക്കൊപ്പം തന്നെ ഭൗതികമായ അഭിവൃദ്ധിയെപ്പറ്റിയും ചർച്ച ചെയ്യന്നുണ്ട്. ഭാരതത്തിന്റെ ഭാഷാ വൈവിധ്യം അഭിമാനമായാണ് കേന്ദ്ര ഗവൺമെന്റ് കാണുന്നതെന്നു കോടതികളിൽ പ്രദേശിക ഭാഷക്ക് പ്രാധാന്യം നൽകുന്നത് നീതി തേടിയെത്തുന്ന സാധാരണക്കാരന് ആത്മവിശ്വാസം നൽകും എന്നാണ് സർക്കാരിന്റെ നിലപാടെന്നും ദൗർഭാഗ്യവശാൽ ഇന്ത്യയിലെ കോടതികളിൽ ഇന്നും വൈദേശിക ഭാഷക്കാണ് പ്രാധാന്യം നൽകുന്നതെന്നും മുരളീധരൻ പറഞ്ഞു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന സനാതന ധർമ്മ ആപ്തവാക്യമാണ് ജി 20 സമ്മേളനത്തിന് മുന്നിൽ നാം വയ്ക്കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരംഗം മന്നാർഗുഡി ആശ്രമം മഠാധിപതി സ്വാമി ശ്രീ ശ്രീ ശ്രീ ത്രിദണ്ഡി ചെന്തലക്കര, ചമ്പക മന്നാർഗുഡി പരിഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ഞായർ ഇന്ന് പകൽ 11 ന് കൊല്ലം പത്മന ആശ്രമത്തിൽ നിന്നും ആരംഭിച്ച വിദ്യാധിരാജ ജ്യോതി പ്രയാണ ഘോഷയാത്രയും ഛായാചിത്രം, പതാക എന്നിവയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകളും പുതിയകാവ് ദേവീക്ഷേത്രത്തിൽ സംഗമിച്ച് ചെറുകോൽപ്പുഴയിലെത്തി ചേർന്നതോടെ ഹിന്ദുമത സമ്മേളനത്തിന് തുടക്കമായി.

വൈകിട്ട് മൂന്നിന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എംഎ‍ൽഎ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ എന്നിവർ പ്രസംഗിച്ചു. എട്ടു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ ആധ്യാത്മിക പ്രഭാഷണങ്ങൾ, ആചാര്യ സംഗമം, മാതൃസംഗമം, മതപാഠശാല തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. ഫെബ്രുവരി 12 ന് സമ്മേളനം സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP