Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രണയക്കുരുക്കിലാക്കി ആസൂത്രിത മതംമാറ്റം: സത്യസരണിയുടെ ദുരൂഹ പ്രവർത്തനങ്ങൾക്കെതിരെ നടപടി വേണം: ലൗജിഹാദിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ ഹെൽപ്പ്‌ലൈൻ ഹൈക്കോടതിയിൽ

പ്രണയക്കുരുക്കിലാക്കി ആസൂത്രിത മതംമാറ്റം: സത്യസരണിയുടെ ദുരൂഹ പ്രവർത്തനങ്ങൾക്കെതിരെ നടപടി വേണം: ലൗജിഹാദിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ ഹെൽപ്പ്‌ലൈൻ ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൗ ജിഹാദിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ ഹൈക്കോടതിയെ സമീപിച്ചു. പ്രണയത്തിന്റെ മറവിൽ ഇതുവരെ നടന്നിട്ടുള്ള ആസൂത്രിത മതം മാറ്റങ്ങൾ അന്വേഷിക്കണമെന്നും പെൺകുട്ടികളെ മതം മാറ്റാൻ അവസരമൊരുക്കുന്ന സത്യസരണി എന്ന സ്ഥാപനത്തിന്റെ ദുരൂഹമായ പ്രവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നുമാണ് ക്രിസ്ത്യൻ ഹെൽപ്പ് ലൈനിന്റെ ആവശ്യം. നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ശ്രുതി, ശ്വേത എന്നിവരുടെ കേസുകളിൽ കൃസ്ത്യൻ ഹെൽപ്പ് ലൈനും കക്ഷി ചേരുകയാണ്. ലൗ ജിഹാദിനിരയായി പിന്നീട് ഹിന്ദുമതത്തിലേക്കു തിരിച്ചുവന്ന ചെർപ്പുളശേരി സ്വദേശി ആതിരയും ഇതേ ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി നൽകി.

നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചാണ് ആസൂത്രിത മതം മാറ്റം നടക്കുന്നത്. ഇതിനായി വിദേശ ഫണ്ട് ഇക്കൂട്ടർക്ക് ലഭിക്കുന്നുണ്ട്. ഒരു പ്രമുഖ ഇസ്ലാമിക വിഭാഗത്തിന്റെ ചാനലും, പത്രവും, ആഴ്ചപ്പതിപ്പും കേന്ദ്രസർക്കാർ പൂട്ടണമെന്ന് ആവശ്യപ്പെട്ട മറ്റൊരു പത്രവും അവരുടെ പ്രസിദ്ധീകരണങ്ങളുമാണ് ഇവർക്കു വേണ്ട സഹായങ്ങൾ ചെയ്യുന്നതെന്നും ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ കൺവീനർ രഞ്ജിത്ത് ഏബ്രഹാം തോമസ് പറഞ്ഞു.

അഖിലയുടെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത് ഈ ചാനലിന്റെ ആളുകളായിരുന്നു. ആത്മാർത്ഥ പ്രണയമെന്നു തെറ്റിധരിപ്പിച്ച് പെൺകുട്ടികളെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാമെന്നു വാഗ്ദാനം നൽകി വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടു പോകുന്നവർ അവരെ സത്യസരണിയിൽ എത്തിക്കുകയാണ്. സത്യസരണിയിൽ മതം മാറ്റുന്നതിനായി പല പീഡന മുറകളും നടപ്പാക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടികളെ ഹിപ്‌നോട്ടിക്ക് അവസ്ഥയിൽ ആക്കിയതിനുശേഷം മതപാഠങ്ങളും മറ്റുനിർദേശങ്ങളും നൽകുകയാണ് സത്യസരണിയിൽ ചെയ്യുന്നത്. അതിനാൽ ഇവർക്ക് സ്വന്തമായി തീരുമാനം എടുക്കാൻ സാധിക്കാതെവരുന്നു.

ദീപ ചെറിയാൻ എന്ന ക്രിസ്ത്യൻ വീട്ടമ്മയെ പ്രണയക്കുരുക്കിൽപ്പെടുത്തി മതം മാറ്റിയ ശേഷം ജയിലിൽ കഴിഞ്ഞിരുന്ന തടിയന്റവിട നസീറിന് സിം കാർഡ് എത്തിക്കുന്നതിനു നിയോഗിക്കുകയും അവർ പൊലീസ് പിടിയിൽ ആവുകയും ചെയ്ത ഒറ്റ സംഭവം മതി ഇത്തരം കേസുകളിലെ തീവ്രവാദ ബന്ധം മനസ്സിലാക്കാൻ. മെറിൻ എന്ന കുട്ടി മതം മാറി വിവാഹം കഴിച്ചശേഷം ഐസിസിൽ ചേർന്നതായി സംശയിക്കപ്പെടുന്നു. നാളിതുവരെ മെറിനെക്കുറിച്ച് യാതൊരു വിവരവുമില്ല. സംഘടിത വോട്ടുബാങ്കിനു മുന്നിൽ ഇടതു വലതു മുന്നണികൾ മൗനം പാലിക്കുന്നു. എന്തുകൊണ്ടോ സംഘടിത സഭകളും ഇതിനെതിരേ പ്രതികരിക്കാൻ മടി കാണിക്കുകയാണ്. അതിനാലാണ് ഈ വിഷയത്തിൽ ഇടപെടാൻ ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഘടനക്ക് വേണ്ടി അഡ്വ. എം. പി അശോക് കുമാർ ഹൈക്കോടതിയിൽ ഹാജരായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP