Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ ജിമിക്കി കമ്മലിനെ അനുകൂലിച്ച് ചിന്താ ജെറോം; മലപ്പുറത്ത് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്ക് പിന്തുണയുമായി യുവജന കമ്മീഷൻ ചെയർപെഴ്‌സൺ; സമൂഹമാധ്യമങ്ങളിൽ വിദ്യാർത്ഥിനികൾക്കെതിരെ അശ്ലീല പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുത്തു

ഒടുവിൽ ജിമിക്കി കമ്മലിനെ അനുകൂലിച്ച് ചിന്താ ജെറോം; മലപ്പുറത്ത് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്ക് പിന്തുണയുമായി യുവജന കമ്മീഷൻ ചെയർപെഴ്‌സൺ; സമൂഹമാധ്യമങ്ങളിൽ വിദ്യാർത്ഥിനികൾക്കെതിരെ അശ്ലീല പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഒരു സംഘം വിദ്യാർത്ഥിനികൾ ചേർന്ന് അവതരിപ്പിച്ച ഫ്‌ളാഷ് മോബിൽ ശിരോവസത്രം ധരിച്ച് പങ്കെടുത്ത പെൺകുട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പ്രചാരണം നടത്തുന്നതിനെതിരെ യുവജന കമ്മീഷൻ കേസെടുത്തു. വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണ നൽകുന്ന രീതിയിലാണ് യുവജന കമ്മീഷൻ ചെയർപെഴ്‌സണായ ചിന്താ ജെറോം നൽകുന്നത്. വിദ്യാർത്ഥികൾ കളിച്ച ജിമിക്കി കമ്മൽ പാട്ടാണ് വിവാദമായത്. ജിമിക്കി കമ്മലിനെതിരെ ചിന്ത ജെറോമിന്റെ പ്രതികരണവും മുൻപ് വൈറലായിരുന്നു.

ഇത്തരം അശ്ലീല പ്രചാരണങ്ങൾ നവമാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്നവർക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് പൊലീസ് സൈബർ സെല്ലിനോട് കമ്മീഷൻ ആവശ്യപ്പെട്ടു. വീടിനുള്ളിൽ ഒതുങ്ങികൂടേണ്ടവരാണ് സ്ത്രീകളെന്ന ഇരുണ്ടകാലത്തെ ഓർമ്മിക്കുന്ന പൊതുബോധമാണ് ഇത്തരക്കാരെ നയിക്കുന്നത്. ഇത്തരം പ്രസ്താവനകൾ സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ് എന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം അഭിപ്രായപ്പെട്ടു.

ഡിസംബർ ഒന്നിന് നടന്ന എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ പരിപാടിയിലാണ് വിദ്യാർത്ഥിനികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും, ഇതിനെതിരെ വളരെ മോശമായ ഭാഷയിൽ പ്രതികരണവുമായി ചിലർ രംഗത്തെത്തുകയും ചെയ്തു. പെൺകുട്ടികളെ അപമാനിക്കുവാൻ ശ്രമിക്കുന്നവർക്കെതിരേയും വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. നവമാധ്യമങ്ങളിൽ ഉയർന്നുവരുന്ന ഇത്തരം അപവാദ പ്രചാരണങ്ങൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുവാൻ കമ്മീഷൻ നിർദ്ദേശം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP