Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയോധികയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാല കവർന്നു; നഷ്ടമായത് മൂന്നര പവൻ തൂക്കമുള്ള മാല; കവർച്ച പുലർച്ചെ വീടിന് പുറത്തെ വാതിൽ തുറക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: വയോധികയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാല കവർന്നു. തൃശൂർ എരുമപ്പെട്ടി തിപ്പല്ലൂരിലാണ് സംഭവം. തിപ്പല്ലൂർ സബ് സ്റ്റേഷന് പരിസരത്ത് താമസിക്കുന്ന പുതിയേടത്ത് വീട്ടിൽ 67 വയസുള്ള കാർത്ത്യായനിയുടെ സ്വർണമാലയാണ് കവർന്നത്.

മൂന്നര പവൻ തൂക്കമുള്ള സ്വർണ്ണമാലയാണ് കവർന്നതെന്ന് കാർത്യായനി പൊലീസിനോട് പറഞ്ഞു. ഇന്ന് പുലർച്ചെ 5.30 നാണ് സംഭവം. പുലർച്ചെ ഉറക്കമുണർന്ന കാർത്യായനി വീടിന് പുറക് വശത്തെ വാതിൽ തുറന്ന് പുറത്ത് കടന്നപ്പോൾ ആണ് മോഷ്ടാവ് ആക്രമിച്ചത്.

കാർത്യാായനിയുടെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് മാല വലിച്ച് പൊട്ടിക്കുകയായിരുന്നു. മാലയുടെ ഒരു കഷ്ണം വീട്ടമ്മക്ക് കയ്യിൽ കിട്ടി. മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ ഗ്യാസ് ഏജൻസിക്ക് സമീപം ബൈക്ക് യാത്രക്കാരന് നേരെയും മുളക് പൊടിയെറിഞ്ഞ് പണം കവരാൻ ശ്രമിച്ചിട്ടുണ്ട്. കൂടാതെ ഈ പരിസരത്ത് ഒറ്റയ്ക് താമസിക്കുന്ന ചാലക്കൽ വീട്ടിൽ എൽസിയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ മോഷണ ശ്രമം നടന്നിട്ടുണ്ട്.

മോഷ്ടാവ് പരിസര ബന്ധമുള്ള വ്യക്തിയാണെന്നാണ് പ്രാഥമിക നിഗമനം. എരുമപ്പെട്ടി എസ്‌ഐ കെ. അബ്ദുൾ ഹക്കീമിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP