Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാൽ കൊടുക്കുന്നതിനിടെ കൈയിൽ നിന്ന്താഴെ വീണ കൈക്കുഞ്ഞ് മരിച്ചു; ജസ മഹറിൻ മരിച്ചത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പാൽ കൊടുക്കുന്നതിനിടെ കൈയിൽ നിന്ന്താഴെ വീണ കൈക്കുഞ്ഞ് മരിച്ചു; ജസ മഹറിൻ മരിച്ചത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ പാൽ കൊടുക്കുന്നതിനിടെ നിലത്തുവീണ കൈകുഞ്ഞ് മരിച്ചു. പാൽകൊടുക്കുന്നതിനിടെ അബദ്ധത്തിൽ കൈയിൽനിന്ന് താഴെ വീണ കുഞ്ഞാണ് ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടത്. മലപ്പുറം തിരൂരങ്ങാടിയിൽ വെള്ളിലക്കാട് ചെമ്പ അനീസ് - ജസ്‌ന ഷെറിൻ ദമ്പതികളുടെ മകളായ ജസ മഹറിൻ ആണ് മരണപ്പെട്ടത്. ഓഗസ്റ്റ് 15 നാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അതിനിടെ നില വഷളായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ വച്ചാണ് മരണം സംഭവിച്ചത്. അതേ സമയം മാതാവ് കുഞ്ഞിനെ പാൽകൊടുക്കുന്നതിന് നിവർന്നു നിൽക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. അബദ്ധവശാൽ കുഞ്ഞ് നിലത്തുവീണതോടെ വീട്ടുകാരെല്ലാം ഓടിക്കൂടിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. തുടർന്ന് ദിവസങ്ങൾ നീണ്ട ചികിത്സക്കിടെ രോഗം ഭേദമാകുമെന്ന് പ്രതീക്ഷയിലായിരുന്നു ബന്ധുക്കൾ ഇതിനടയിലാണ് ഇന്ന് മരണം. സംഭവിച്ചത്.

അതേ സമയം കഴിഞ്ഞ മാസം മലപ്പുറത്ത് മാതാവിന്റെ വീട്ടിലേക്കു കുടുംബത്തോടൊപ്പം വിരുന്നുവന്ന 11മാസം പ്രായമുള്ള കുഞ്ഞു് കോവിഡ് ബാധിച്ചു മരിച്ചിരുന്നു. മാതാവ് ലുലു തസ്രീഫയുടെ വീട്ടിലെ വിവാഹ സൽക്കാരത്തിനെത്തിയതായിരുന്നു കുടുംബം. മരിച്ചത് താനൂർ ഓമച്ചപ്പുഴ റമീസിന്റെ മകൾ ആസ്യ അമാന. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലെ അരൂരിൽ വിരുന്നിനെത്തിയ താനൂർ ഓമച്ചപ്പുഴ കാടിയങ്ങൽ റമീസിന്റെ മകൾ ആസ്യ അമാനയാണ് മരിച്ചത്. മാതാവ് ലുലു തസ്രീഫയുടെ അരൂരിലെ വീട്ടിൽ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട സൽക്കാരത്തിനെത്തിയതായിരുന്നു കുടുംബം. പിതാവ് റമീസ് വിദേശത്താണ്. പെരുന്നാൾ കഴിഞ്ഞ് താനൂരിലേക്കു മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP