Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചീഫ് സെക്രട്ടറി ക്ഷേത്രദർശനം നടത്തിയത് ലോക് ഡൗൺ നിയമങ്ങളെല്ലാം ലംഘിച്ച്; വിശ്വാസ് മേത്ത കുടുംബ സമേതം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിയത് വിവാദമാകുന്നു

ചീഫ് സെക്രട്ടറി ക്ഷേത്രദർശനം നടത്തിയത് ലോക് ഡൗൺ നിയമങ്ങളെല്ലാം ലംഘിച്ച്; വിശ്വാസ് മേത്ത കുടുംബ സമേതം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിയത് വിവാദമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ക്ഷേത്ര ദർശനം നടത്തിയത് വിവാദമാകുന്നു. ജൂൺ 30 വരെ ഭക്തർക്ക് വിലക്കുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് ചീഫ് സെക്രട്ടറിയും കുടുംബവും ദർശനം നടത്തിയത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ചീഫ് സെക്രട്ടറിയും കുടുംബവും പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. ഒരു കേന്ദ്ര സർവീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേരാണ് ചീഫ് സെക്രട്ടറിയോടൊപ്പമുണ്ടായിരുന്നത്.

ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ വി രതീശന്റെ സാന്നിധ്യത്തിലായിരുന്നു ദർശനം. ഇന്നലെ ചേർന്ന ഭരണ സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. ക്ഷേത്ര ഭരണ സമിതി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജുമായ കെ ബാബു കടുത്ത വിമർശനമാണ് ഉയർത്തിയത്. ലോക്ക് ഡൗൺ കലത്ത് ആചാരപ്രകാരം ക്ഷേത്രാധികാരികളായ തിരുവിതാംകൂർ കൊട്ടാര പ്രതിനിധികൾ പോലും ദർശനം നടത്തുന്നുണ്ടായിരുന്നില്ല. വിലക്കു ലംഘിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ക്ഷേത്ര ദർശനത്തിൽ വിശ്വാസികളും എതിർപ്പിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP