Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ചീഫ് സെക്രട്ടറി; വിവാദ തീരുമാനങ്ങൾ എടുത്തത് മന്ത്രിസഭ; തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ഇടുങ്ങിയ വ്യാഖ്യാനമെന്നും പി കെ മൊഹന്തി

സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ചീഫ് സെക്രട്ടറി; വിവാദ തീരുമാനങ്ങൾ എടുത്തത് മന്ത്രിസഭ; തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ഇടുങ്ങിയ വ്യാഖ്യാനമെന്നും പി കെ മൊഹന്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ചീഫ് സെക്രട്ടറി പി കെ മൊഹന്തി രംഗത്ത്. കരുണ എസ്റ്റേറ്റും ഭൂമി ഇടപാടും അടക്കമുള്ള വിവാദ തീരുമാനങ്ങൾ എടുത്തത് മന്ത്രിസഭയാണെന്നും തീരുമാനങ്ങളിൽ കുറിപ്പെഴുതുക മാത്രമാണു താൻ ചെയ്തതെന്നും മൊഹന്തി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെയും ചീഫ് സെക്രട്ടറി വിമർശിച്ചു. കമ്മീഷൻ നടത്തുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ഇടുങ്ങിയ വ്യാഖ്യാനമെന്നും പി കെ മൊഹന്തി കുറ്റപ്പെടുത്തി.

ഭൂമി വിവാദങ്ങളിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ല. വിവാദ പദ്ധതികളുടെ ഉത്തരവാദിത്വം മുഴുവൻ മന്ത്രിസഭയ്ക്കാണ്. മന്ത്രിസഭയെടുത്ത തീരുമാനങ്ങളിൽ കുറിപ്പെഴുതുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തത്.

ഇതിൽ ചീഫ് സെക്രട്ടറിക്കും ഉത്തരവാദിത്വം ഒന്നുമില്ല. മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സ് എഴുതുക മാത്രമാണ് ചീഫ് സെക്രട്ടറി. നയപരമായ കാര്യങ്ങളിൽ തീരുമാനം മന്ത്രിസഭയുടേതായിരിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെയും ചീഫ് സെക്രട്ടറി രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ഇടുങ്ങിയ വ്യാഖ്യാനമാണ് കമ്മീഷൻ നടപ്പാക്കുന്നതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ തീരുമാനം. കുടിവെള്ള വിതരണവും സൗജന്യ അരി വിതരണവും അടക്കമുള്ളവ തടസപ്പെട്ടത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഇടുങ്ങിയ വ്യാഖ്യാനംമൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും ചർച്ച നടത്തിയശേഷം എടുത്ത തീരുമാനമാനങ്ങളാണ് വകുപ്പ്മന്ത്രി എന്ന നിലയിൽ തന്റെ മുമ്പിൽ സമർപ്പിക്കപ്പെട്ടതെന്ന് ഭൂമി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ റവന്യൂമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP