Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡ്രൈവർക്ക് കോവിഡ് ബാധ; ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ പരിശോധനാ ഫലം നെ​​ഗറ്റീവ്

ഡ്രൈവർക്ക് കോവിഡ് ബാധ; ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ പരിശോധനാ ഫലം നെ​​ഗറ്റീവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കോവിഡ് പരിശോധനാ ഫലം നെ​​ഗറ്റീവ്. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിശ്വാസ് മേത്തയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് സ്രവ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നാലാം തീയതി വരെ സെക്രട്ടറിയേറ്റിൽ ജോലിക്ക് വന്നിട്ടുള്ള ഇദ്ദേഹത്തിന് യാതൊരു വിധ യാത്രാ പശ്ചാത്തലവുമില്ല. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഈ പശ്ചാത്തലത്തിൽ ഡ്രൈവർക്ക് രോഗം ബാധിച്ചതിനെ ആരോ​ഗ്യ പ്രവർത്തകരും ഭരണനേതൃത്വവും ഗൗരവത്തോടെയാണ് കാണുന്നത്.

നാലാംതീയതി വരെ ഇദ്ദേഹം സെക്രട്ടറിയേറ്റിൽ ജോലിക്ക് വന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ കുടുംബാംഗങ്ങളുടെയും സ്രവ സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്. മുഖ്യന്ത്രിയും ആരോഗ്യമന്ത്രിയും ഡിജിപിയും രണ്ടാം നിര സമ്പർക്കപ്പട്ടികയിലാണ്. ഡ്രൈവർക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ ചീഫ്​ സെക്രട്ടറിയുടെ ​സ്രവം പരിശോധനക്കായി ശേഖരിക്കുകയും അദ്ദേഹം നിരീക്ഷണത്തിൽ പോകുകയും ചെയ്​തു. മുഖ്യമന്ത്രിയുമായി നിരന്തരം ചീഫ്​ സെക്രട്ടറി ചർച്ച നടത്തിയിരുന്നു. സെക്കൻഡറി പട്ടികയിലുള്ളവർ നിരീക്ഷണത്തിൽ പോകണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP