Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠനം കഴിഞ്ഞ് എസ്എഫ് സംഘടനാപ്രവർത്തനവുമായി അതേ സ്‌കൂളിലെത്തി: അവിടെനിന്ന് പുറത്താക്കിയ കുട്ടികളുടെ പ്രശ്‌നം ചർച്ചചെയ്യാനാണ് എത്തിയത്; പക്ഷേ, ഹെഡ് ടീച്ചർ പിടിച്ചുപുറത്താക്കി; പഠനകാലത്ത് തന്നെ പുറത്താക്കിയ കഥയിൽ ട്വിസ്റ്റുമായി പിണറായി വിജയൻ; സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞ കഥ മാറ്റം വന്ന് ഏതെല്ലാമോ വഴിക്ക് പോയി; ചിത്രൻ നമ്പൂതിരിപ്പാടിന് മുന്നിൽ കഥ പറഞ്ഞ് പിണറായി വിജയൻ

പഠനം കഴിഞ്ഞ് എസ്എഫ് സംഘടനാപ്രവർത്തനവുമായി അതേ സ്‌കൂളിലെത്തി: അവിടെനിന്ന് പുറത്താക്കിയ കുട്ടികളുടെ പ്രശ്‌നം ചർച്ചചെയ്യാനാണ് എത്തിയത്; പക്ഷേ, ഹെഡ് ടീച്ചർ പിടിച്ചുപുറത്താക്കി; പഠനകാലത്ത് തന്നെ പുറത്താക്കിയ കഥയിൽ ട്വിസ്റ്റുമായി പിണറായി വിജയൻ; സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞ കഥ മാറ്റം വന്ന് ഏതെല്ലാമോ വഴിക്ക് പോയി; ചിത്രൻ നമ്പൂതിരിപ്പാടിന് മുന്നിൽ കഥ പറഞ്ഞ് പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞ കഥ മാറ്റം വന്ന് ഏതെല്ലാമോ വഴിക്ക് പോയി മുഖ്യമന്ത്രി പിണറായി വിജയൻ ചെറിയ ചിരിയോടെ ഇത് പറഞ്ഞപ്പോൾ ചിത്രൻ നമ്പൂതിരിപ്പാടിനും കൂടെ നിന്നവരും ചെറുചിരിയോടെ. അെേതയന്ന അർഥത്തിൽ ചിത്രൻ നമ്പൂതിരിപ്പാട് തലയാട്ടിയപ്പോൾ കൂടുൽ അറിയാനുള്ള ആഗ്രഹമായിരുന്നു കൂടെ നിന്ന പ്രവർത്തർക്കെല്ലാം. പിന്നെ, ഒരു കാലത്തെ ഓർമകൾ പുതുക്കി സമയം ചെലവിട്ടു. 

പെരളശ്ശേരി സ്‌കൂളിൽ ഒൻപതാം ക്ലാസിൽനിന്ന് പുറത്താക്കിയ എന്നെ തിരികെ പ്രവേശിപ്പിക്കാൻ അന്ന് ഡി.ഇ.ഒ. ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് സഹായിച്ചെന്നാണ് സ്പീക്കർ ഒരിടത്ത് പ്രസംഗിച്ചത്. എന്നാൽ, സത്യമതല്ല. പെരളശ്ശേരി സ്‌കൂളിലാണ് പഠിച്ചത്. പഠനം കഴിഞ്ഞ് എസ്.എഫ്. സംഘടനാപ്രവർത്തനവുമായി അതേ സ്‌കൂളിലെത്തി. അവിടെനിന്ന് പുറത്താക്കിയ കുട്ടികളുടെ പ്രശ്‌നം ചർച്ചചെയ്യാനാണ് എത്തിയത്. പക്ഷേ, ഹെഡ് ടീച്ചർ പിടിച്ചുപുറത്താക്കി. മോശമായി പെരുമാറി. അക്കാലത്തെ ഞാനാണെന്ന് അതോർക്കണം. പിണറായി വിജയന്റെ വാക്കുകൾകേട്ട് എല്ലാവരും ചിരിച്ചു.

പ്രശ്‌നമൊന്നുമുണ്ടാക്കാതെ ഇറങ്ങിപ്പോന്നു. അന്ന് തലശ്ശേരി ഡി.ഇ.ഒ. ആണ് ചിത്രൻ നമ്പൂതിരിപ്പാട്. ഞാൻ അദ്ദേഹത്തെ അറിയും. പക്ഷേ, പരിചയമില്ല. എങ്കിലും പോയിക്കണ്ട് സംഭവം പറഞ്ഞു. 'വിജയാ, ഒരു കാര്യം ചെയ്യ്, നാളെ സ്‌കൂളിനെതിരിലെ എ.കെ.ജി. വായനശാലയിൽ രാവിലെ കാത്തിരിക്ക്' -എന്നായിരുന്നു ചിത്രൻ നന്പൂതിരിപ്പാട് പറഞ്ഞത്. പിറ്റേന്ന് രാവിലെ ഞാൻ എത്തി. വായനശാലയിലേക്ക് ഹെഡ് ടീച്ചറെ അയച്ച് എന്നെ വിളിച്ച് സ്‌കൂളിലേക്ക് വരുത്തി. പുറത്താക്കിയ അതേ ഹെഡ് ടീച്ചറെക്കൊണ്ടാണ് അകത്തേക്ക് വിളിപ്പിച്ചതും. അവരെ ചിത്രൻ നമ്പൂതിരിപ്പാട് വലിയതോതിൽ ശകാരിച്ചു. പഠനകാലത്ത് എസ്.എഫ്. പ്രവർത്തകനായിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് ഇത്തരം എത്ര ടീച്ചർമാരെ കണ്ടതാണ്. ഇതാണ് സംഭവം.

പഴയ സംഭവങ്ങൾ ചർച്ചയായതോടെ ഇന്നലെ തൃശൂരിൽ വിവിധ പരിപാടികൾക്കെത്തിയ മുഖ്യമന്ത്രി ചിത്രൻ നമ്പൂതിരിപ്പാടിനെ ചെമ്പൂക്കാവിലെ വീട്ടിലെത്തി കാണുകയായിരുന്നു. ആത്മകഥാപുസ്തകം കയ്യിൽവച്ച് ചാരുകസേരയിൽ താപസനെപ്പോലെ ചിത്രൻ നമ്പൂതിരിപ്പാട്, വിജയനെ ഒന്നരമണിക്കൂർ കാത്തിരുന്നു. നാലുമണിയുടെ ലളിതാസഹസ്രനാമജപവും തുടർന്നുള്ള ടിവികാണലും അഞ്ചിന്റെ നടത്തവും ഉപേക്ഷിച്ച്. ചെമ്പുക്കാവിലെ മുക്തി വീട്ടിൽ 5.07നു വിജയനെത്തി. അരനൂറ്റാണ്ടുമുൻപ് തലശ്ശേരി ഡിഇഒ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാടിനെ കാണാനെത്തിയ വിദ്യാർത്ഥി നേതാവ് വിജയനായിട്ടല്ല; മുഖ്യമന്ത്രി പിണറായി വിജയനായിട്ടാണ്.

കണ്ടയുടനെ ഇരുവരും ചിരിച്ച് കരം ഗ്രഹിച്ച് അഭിവാദ്യം ചെയ്തു. 10,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി. ഹിമാലയൻ യാത്രയുടെ അനുഭവ വിവരണമെഴുതിയ പുസ്തകവും കൈമാറി. എത്രതവണ ഹിമാലയത്തിൽ പോയെന്നു ചോദിച്ചപ്പോൾ 30 തവണയെന്നായി ചിത്രൻ നമ്പൂതിരിപ്പാട്. കഴിഞ്ഞതവണയും പോയോ എന്ന് ആശ്ചര്യത്തോടെ ചോദ്യം. മലകൾക്കു പലനിറം കൈവരുമെന്നു കേട്ടിട്ടുണ്ടെന്നു പിണറായി. ചിലപ്പോൾ മഞ്ഞ്, ചിലപ്പോൾ വെയിൽ, ചിലപ്പോൾ മഴ... ഓരോന്നും ഓരോ അനുഭവങ്ങളാണെന്നു ചിത്രന്റെ മറുപടി.അടുത്തവർഷവും പോകുമെന്നു പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുടെ ആരോഗ്യമെങ്ങനെ എന്നന്വേഷിച്ചു. വേറെ പ്രശ്‌നമൊന്നുമില്ലെന്നു മറുപടി.

ജപ്പാൻ സന്ദർശനത്തേക്കുറിച്ചായി ചിത്രൻ നമ്പൂതിരിപ്പാടിന്റെ ചോദ്യം. അവർക്ക് കേരളത്തോടു നല്ല മതിപ്പാണെന്നും തുറന്ന ബന്ധമാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി ഇനിയും പരിപാടികളിൽ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞ് യാത്രപറഞ്ഞിറങ്ങി. സന്ദർശനം കൃത്യം ഏഴുമിനിറ്റ്.ചിത്രൻ നമ്പൂതിരിപ്പാടിന്റെ മക്കളായ കൃഷ്ണൻ, ഉഷ, ഗൗരി എന്നിവരും മരുക്കളും ചേർന്നാണു സ്വീകരിച്ചത്. മന്ത്രി വി എസ്. സുനിൽകുമാർ എന്നിവർ സമീപമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP