Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19 വിഷയത്തിൽ മാധ്യമങ്ങൾ ഇടപെട്ടത് കൃത്യമായ ഉത്തരവാദിത്വത്തോടെ: കൽബുർഗിയിൽ മാധ്യമപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജോലിയിൽ ജാഗ്രത പുലർത്തണം; രോഗികളുമായി അടുത്തിടപഴകുന്നതും നേരിട്ട് വാർത്ത ശേഖരിക്കുന്നതും ഒഴിവാക്കണം; വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചാനൽ മൈക്കിന്റെ കാര്യത്തിലും ജാഗ്രത; മാധ്യമങ്ങൾക്ക് പ്രശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡ് 19 വിഷയത്തിൽ മാധ്യമങ്ങൾ ഇടപെട്ടത് കൃത്യമായ ഉത്തരവാദിത്വത്തോടെ: കൽബുർഗിയിൽ മാധ്യമപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജോലിയിൽ ജാഗ്രത പുലർത്തണം; രോഗികളുമായി അടുത്തിടപഴകുന്നതും നേരിട്ട് വാർത്ത ശേഖരിക്കുന്നതും ഒഴിവാക്കണം; വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചാനൽ മൈക്കിന്റെ കാര്യത്തിലും ജാഗ്രത; മാധ്യമങ്ങൾക്ക് പ്രശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൃത്യമായ ഉത്തരവാദിത്വത്തോടെ പ്രശംസനീയമായാണ് മാധ്യമപ്രവർത്തകർ കോവിഡ് വിഷയത്തിലിടപെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ വാർത്തകൾക്ക് പ്രാധാന്യംനൽകാതെ ശരിയായ രീതിയിൽ പ്രവർത്തിച്ചതിന് മാധ്യമങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കർണാടക കൽബുർഗിയിൽ മാധ്യമപ്രവർത്തകർക്ക് കോവിഡ്  19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജോലിയിൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

രോഗികളുമായി അടുത്തിടപഴകുന്നതും നേരിട്ട് വാർത്ത ശേഖരിക്കുന്നതും ഒഴിവാക്കണം. വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചാനൽ മൈക്കിന്റെ കാര്യത്തിലും ജാഗ്രത പുലർത്തണം. ആധികാരിക റിപ്പോർട്ടുകൾക്കായി ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കുന്നത് നന്നാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പുതുതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ലെന്നും സംസ്ഥാനത്ത് വീടുകളിൽ 7375പേരും ആശുപത്രികളിൽ 302പേരും നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഫലപ്രദമായിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വൈറസ് ബാധയിൽ സംസ്ഥാനത്ത് ഇതുവരെ 7,677 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 302 പേർ ആശുപത്രികളിലാണ്. പുതുതായി 106 പേരെ ശനിയാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോകത്താകെ കോവിഡ് ഭീഷണി ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി ബ്ലോക്ക്-പഞ്ചായത്ത് തലത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കും. ഇവിടെ ഇതിനായി എസ്‌പിമാരെ നിയോഗമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗത്തിന്റെ സാഹചര്യം ചിലർ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആഹാരമെത്തിക്കാനടക്കം പദ്ധതിയാണ് സർക്കാർ തയ്യാറാക്കുന്നത്. അസുഖം സംശയിക്കുന്നവരെ പാർപ്പിക്കാൻ വിമാനത്താവളത്തിൽ കോറോണ കെയർ സെന്ററുകൾ തയ്യാറാക്കും. ആശുപത്രിയിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തും. അതിനുള്ള നടപടികളും തയ്യാറായിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

പരിസര ശുചീകരണം അടക്കം നടപടികൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂട്ടായ്മകൾ പാടില്ലെന്ന നിർദ്ദേശം അങ്ങിങ്ങ് ലാഘവത്തോടെ എടുക്കുന്നവർ ഉണ്ട്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ പൊലീസ് ഫലപ്രദമായി ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP