Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലാപമുണ്ടാക്കാനെത്തിയ വർഗീയ കോമരങ്ങളെ പരാജയപ്പെടുത്തിയത് പൊലീസിന്റെ സമയോചിതമായ ഇടപെടൽ; കലാപകാരികൾ വേട്ടയാടിയത് പൊലീസിനെ; ശബരിമലയിലെ പൊലീസ് ഇടപെടലിനെ പിണറായി വിജയൻ പരസ്യമായി അഭിനന്ദിച്ചത് പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ

കലാപമുണ്ടാക്കാനെത്തിയ വർഗീയ കോമരങ്ങളെ പരാജയപ്പെടുത്തിയത് പൊലീസിന്റെ സമയോചിതമായ ഇടപെടൽ; കലാപകാരികൾ വേട്ടയാടിയത് പൊലീസിനെ; ശബരിമലയിലെ പൊലീസ് ഇടപെടലിനെ പിണറായി വിജയൻ പരസ്യമായി അഭിനന്ദിച്ചത് പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശബരിമലയിലെ പൊലീസ് ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ കോമരങ്ങൾ ശബരിമലയിൽ പൊലീസിനെ വേട്ടയാടി. കലാപമുണ്ടാക്കാനുള്ള വർഗീയ കോമരങ്ങളുടെ ശ്രമം പൊലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കലാപത്തിന് ഒരുങ്ങിപ്പുറപ്പെട്ട് വന്നവരെ ആകെ ഫലപ്രദമായി നിയന്ത്രിക്കാൻ കേരളാ പൊലീസിന് കഴിഞ്ഞു. അക്കാര്യത്തിൽ നാട് നിങ്ങളോട് കടപ്പെട്ടിരിക്കുകയാണ് എന്നും പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സേന ചിലപ്പോൾ ദുഷ്‌പേരുണ്ടാക്കുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോക്കപ്പ് മർദനം പൊലീസിന്റെ മറ്റൊരു മുഖമായി മാറിയതിന്റെ കാരണം ആലോചിക്കണം. പൊലീസുകാരുടെ ആത്മഹത്യയെക്കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതലയോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1957ലെ സർക്കാർ അവസാനിപ്പിച്ച ലോക്കപ്പ് മർദനം അതിക്രൂരമായ രീതിയിൽ വീണ്ടും ഉണ്ടായി. ലോക്കപ്പ് മർദനവും തുടർന്നുള്ള മരണവും പൊലീസിന്റെ മറ്റൊരു മുഖമായി. അതല്ല പൊലീസിന്റെ ശരിയായ മുഖം. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഗൗരവമായി കാണണം. അത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങൾക്ക് അടിപ്പെടാൻ പാടില്ല. സംസ്‌കാര ഔന്നിത്യത്തോടെ പ്രവർത്തിക്കണം. പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ല. നടക്കാൻ പാടില്ലാത്തതും ചട്ടവിരുദ്ധമായുള്ളതും സ്റ്റേഷനിൽ ഉണ്ടാകാൻ പാടില്ല. എല്ലാ പൊലീസുകാരും പൊതുവായ ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP