Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരി ഓയിൽ കേസ് തുടരാൻ രേഖാമൂലം നിർദ്ദേശം നൽകി; പ്രതിഷേധം ശക്തമായപ്പോൾ മുഖ്യമന്ത്രി നിലപാടു തിരുത്തിയത് ഇങ്ങനെ

കരി ഓയിൽ  കേസ് തുടരാൻ  രേഖാമൂലം നിർദ്ദേശം നൽകി; പ്രതിഷേധം ശക്തമായപ്പോൾ മുഖ്യമന്ത്രി നിലപാടു തിരുത്തിയത് ഇങ്ങനെ

തിരുവനന്തപുരം: കരി ഓയിൽ കേസ് തുടരാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. എല്ലാ പ്രതികൾക്കുമെതിരെ കേസ് തുടരാനാണു നിർദ്ദേശം. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്കാണു മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.

ഐഎഎസ് ഉദ്യോഗസ്ഥൻ കേശവേന്ദ്രകുമാറിനെ കെഎസ്‌യു പ്രവർത്തകർ കരിഓയിൽ ഒഴിച്ച കേസ് പിൻവലിക്കാൻ നേരത്തെ തീരുമാനമുണ്ടായിരുന്നു. എന്നാൽ വിവിധ കോണുകളിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് കേസ് പിൻവലിക്കുന്ന കാര്യത്തിൽ പുനരാലോചനയ്ക്ക് സർക്കാർ തയ്യാറാകുകയായിരുന്നു.

തുടർന്നാണ് കേസിലെ മുഴുവൻ പ്രതികൾക്കുമെതിരെ കേസ് തുടരാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രേഖാമൂലം നിർദ്ദേശം നൽകിയത്. കേസ് പിൻവലിക്കാനുള്ള തീരുമാനത്തെ ആദ്യം ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിവാദമായപ്പോഴാണ് ഇന്നലെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറഞ്ഞത്. എട്ട് പ്രതികൾക്കെതിരെയും വിചാരണ തുടരാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി രേഖാമൂലം നിർദ്ദേശം നൽകി.

കേസിൽ ഒന്നാംപ്രതി ഒഴികെയുള്ളവർക്കെതിരായ കേസ് പിൻവലിക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. നടപടിക്കെതിരെ ഐഎഎസ് അസോസിയേഷനിൽ നിന്നടക്കം വ്യാപക എതിർപ്പുയർന്നു. തീരുമാനം തന്നെ അറിയിച്ചിട്ടില്ലെന്നും പരാതി നൽകുമെന്നും കരി ഓയിൽ പ്രയോഗത്തിന് വിധേയനായ കേശവേന്ദ്ര കുമാർ പറഞ്ഞു. കേസ് പിൻവലിക്കാനുള്ള തീരുമാനം തന്റെ കാലത്തല്ലെന്നും താൻ അറിഞ്ഞിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞൊഴിഞ്ഞിരുന്നു.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തുടങ്ങിയവരും കേസ് പിൻവലിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തി. സമ്മർദം ശക്തമായതിനെ തുടർന്ന് കേസ് തുടരാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർബന്ധിതനാകുകയായിരുന്നു.

+1 ഫീസ് വർധനയിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ ഹയർ സെക്കൻഡറി ഡയറക്ടർ ഓഫീസിൽ പ്രതിഷേധവുമായി എത്തിയാണ് ഹയർസെക്കൻഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന് മേൽ കരി ഓയിൽ ഒഴിച്ചത്. കെ.എസ്.യു. തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന സിപ്പി നൂറുദ്ദീൻ, കെ.എസ്.യു. പ്രവർത്തകരായ അജിനാസ്, അൻസാർ, ഷമീം, ശ്രീലാൽ, വിഘ്‌നേശ്, ഷാനവാസ്, സാദിഖ് എന്നിവരാണ് കേസിലെ പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP