Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജി.എസ്.ടി വന്നതോടെ കിലോയ്ക്ക് 15 രൂപ കുറഞ്ഞിട്ടും വില കൂട്ടുമെന്ന വാശിയിൽ കോഴിക്കച്ചവടക്കാർ; സ്‌റ്റോക്ക് ചെയ്തിരിക്കുന്ന കോഴികളെ തമിഴ്‌നാട്ടിലേക്ക് കടത്തിതുടങ്ങി; സമരത്തിന്റെ ഭാഗമായി കൃത്രിമക്ഷാമം സൃഷിടിച്ച് സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പദ്ധതി; സമരത്തെ ജനം നേരിടണമെന്ന് മന്ത്രി ഐസക്

ജി.എസ്.ടി വന്നതോടെ കിലോയ്ക്ക് 15 രൂപ കുറഞ്ഞിട്ടും വില കൂട്ടുമെന്ന വാശിയിൽ കോഴിക്കച്ചവടക്കാർ; സ്‌റ്റോക്ക് ചെയ്തിരിക്കുന്ന കോഴികളെ തമിഴ്‌നാട്ടിലേക്ക് കടത്തിതുടങ്ങി; സമരത്തിന്റെ ഭാഗമായി കൃത്രിമക്ഷാമം സൃഷിടിച്ച് സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പദ്ധതി; സമരത്തെ ജനം നേരിടണമെന്ന് മന്ത്രി ഐസക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ സ്റ്റോക്ക് ചെയ്തിരിക്കുന്ന ഇറച്ചിക്കോഴികളെ തമിഴ്‌നാട്ടിലേക്ക് മാറ്റി സർക്കാരിനെ സമ്മർദ്ദത്തിലാക്കി വില കൂട്ടാനൊരുങ്ങി കോഴി കച്ചവടക്കാർ. കോഴി വില 87 രൂപയാക്കി നിജപ്പെടുത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കച്ചവടക്കാർ ഇന്നു മുതൽ സമരം ആരംഭിച്ചിരിക്കുന്നത്. സമര പ്രഖാപനം അനിശ്ചിതകാലത്തേക്ക് ആയതിനാൽ കോഴികൾ ചത്തു പോകുമെന്ന ന്യായീകരണവുമായാണ് കച്ചവടക്കാർ കോഴികളെ അതിർത്തി കടത്തുന്നത്.

ഇതിനിടെ സർക്കാർ തീരുമാനിച്ച വിലയ്ക്ക് കോഴി വിൽക്കാൻ തയ്യാറായ കട അടപ്പിക്കാൻ സമരക്കാർ ശ്രമിച്ചു. കോഴി വിൽക്കരുതെന്നും കട അടപ്പിക്കുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി 87 രൂപയ്ക്ക് കോഴി വിൽക്കുന്ന കോഴിക്കോട്ടെ വ്യാപാരി പറഞ്ഞു. സർക്കാർ സംരക്ഷണം നൽകിയാൽ വിൽപന തുടരാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസത്തെക്കാളും 31 രൂപ കുറച്ചാണ് ഇന്നത്തെ വിൽപന. ഡ്രസ് ചെയ്യാത്ത കോഴിയാണ് 87 രൂപയ്ക്ക് വിൽക്കുന്നത്. ഡ്രസ് ചെയ്ത കോഴിക്ക് 157 രൂപയാണ് ഈടാക്കുന്നത്. 'സർക്കാർ വിലയിൽ' എന്ന ബോർഡും കടയുടെ മുമ്പിൽ തൂക്കിയിട്ടുണ്ട്. സ്വന്തമായി കോഴി ഫാമുള്ള സ്ഥാപനമാണ് കോഴി വിലകുറച്ച് വിൽക്കുന്നത്. ഈ വിലയ്ക്ക് കോഴി വിറ്റാലും ലാഭമാണെന്നാണ് ഈ കടയുടമ പറയുന്നത്.

ജിഎസ്ടി നടപ്പാക്കിയതോടു കൂടി നികുതിയിൽ നിന്ന് ഇറച്ചിക്കോഴികൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരുന്നു. 14.5% നികുതി ഒഴിവാക്കിയതിലെ കുറവ് കോഴി വിലയിൽ ഉണ്ടാവണമെന്ന നിർദ്ദേശം കച്ചവടക്കാർക്കു മുന്നിൽ സർക്കാർ വെച്ചക്കുകയും ചെയ്തു. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിവാപാടാണ് കച്ചവടക്കാർ സ്വീകരിച്ചത്.

തുടർന്ന് അവർ അനിശ്ചിത കാല സമരം പ്രഖ്യാപിക്കുകയായിരുന്നു. അനിശ്ചിതകാല സമരം പ്രഖ്യാപിക്കപ്പെട്ടതു കൊണ്ട് ഫാമിൽ കോഴികളെ സൂക്ഷിച്ചാൽ അവ ചത്ത് പോകും അത് നഷ്ടത്തിലെത്തിക്കും.ഒരു നിശ്ചിത സമയം കഴിയുമ്പോൾ കോഴികൾ ചത്തു പോവുന്നതു കൊണ്ടാണ് കോഴികളെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നതെന്നാണ് സമരക്കാർ പറയുന്നത്. കിട്ടുന്ന വിലയ്ക്ക കോഴികളെ തമിഴ്‌നാട്ടിൽ കൊണ്ടു പോയി വിൽക്കുകയാണ് നിലവിൽ.

ഈ സാഹചര്യത്തെ പ്രതിരോധിക്കാനാണ് കെപ്കോ വഴി കോഴി വിൽപന സർക്കാർ നടത്തുന്നത്. എന്നാൽ കെപ്കോ 87 രൂപ വില പരിധി പിന്തുടരുന്നില്ലെന്നാണ് കോഴി കച്ചവടക്കാരുടെ ആരോപണം. കച്ചവടക്കാരുടെ നിലപാടിനെ വിമർശിച്ച് മന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി.

കടയടച്ചിട്ട് നടത്തുന്ന സമരത്തെ നേരിടേണ്ടത് ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കച്ചവടക്കാരുടെ ഭീഷണിക്ക് സർക്കാർ വഴങ്ങില്ലെന്ന് ധനമന്ത്രി പറഞ്ഞു. വിലയുടെ കാര്യത്തിൽ സർക്കാർ നിലപാടിൽ ഒരു മാറ്റവും ഉണ്ടാകില്ല. വില നിയന്ത്രിക്കുന്നത് കുത്തക കമ്പനികളാണെന്നും തോമസ് ഐസക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP