Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പഴകിയ മത്സ്യങ്ങളോട് മലയാളികൾ ഗുഡ്‌ബൈ പറഞ്ഞതോടെ അടുക്കളയിലെ സൂപ്പർതാരമായി കോഴിയിറച്ചി; പക്ഷിപ്പനിയിലെ വിലയിടിവും സുരക്ഷിതമായ വിൽപനയും കോഴിയിറച്ചിയോട് ഭ്രമം കൂട്ടുന്നു; ഈസ്റ്റർ വിഷു സീസണിൽ മലയാളി കഴിച്ചത് കൂടുതലും കോഴിയിറച്ചി; ബിഫിനേക്കാളും പോർക്കിനേക്കാളും വിപണിയിൽ ആവശ്യക്കാർ കോഴിയിറച്ചിക്ക്  

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ കനത്തതോടെ കമ്പോളത്തിലെത്തുന്നത് പഴകിയ മത്സ്യം. ഫോർമാലിനും രാസപദാർത്ഥങ്ങളും കലർന്ന മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയതോടെ മലയാളികളുടെ മത്സ്യകമ്പം മാറി. ലോക്ക് ഡൗണിൽ അടുക്കളയിലെ സൂപ്പർസ്റ്റാർ ഇപ്പോൾ കോഴിയാണ്.

കോഴിയിറച്ചി കൊണ്ടുള്ള തനത് വിഭവങ്ങളണ് ഇപ്പോൾ അടുക്കളയിലെ സൂപ്പർതാരം. കോഴിയുടെ വിലക്കുറവും എളുപ്പത്തിലുള്ള ലഭ്യതയുമാണ് കോഴിയിറച്ചിയെ അടുക്കള ഏറ്റെടുക്കാൻ കാരണമായത്. കൊറോണയ്ക്ക് ഒപ്പംതന്നെ മാർച്ചിൽ ആദ്യം ആരംഭിച്ച പക്ഷിപ്പനിയെ തുടർന്ന് കോഴിയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ലോക്ഡൗൺ തുടങ്ങിയതോടെ ചിക്കൻവിൽപ്പന പതിവിലും ആക്കംകൂട്ടി തിരിച്ചെത്തുകയായിരുന്നു.

ദിവസേന നാലുലക്ഷം കിലോഗ്രാം കോഴിയിറച്ചിയാണ് കേരളത്തിൽ മൊത്തം വിൽക്കുന്നത്. കേരളത്തിലെ ഫാമുകളിൽ നിന്നുതന്നെയുള്ള കോഴികളെയാണ് വിൽക്കുന്നത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള കോഴിവരവിനും കുറവ് വന്നിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഈസ്റ്ററിന് ഏറ്റവും കൂടുതൽ ചെലവായത് കോഴിയിറച്ചി തന്നെയായിരുന്നെന്നാണ് വ്യാപാരികൾ അവകാശപ്പെടുന്നത്.

സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വിറ്റുവരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈസമയത്ത് വിൽപ്പന കുറവാണെന്നും ഇവർ പറയുന്നു. എന്നാൽ വീടുകളിലേക്ക് മുൻവർഷങ്ങളിലെക്കാളും കൂടുതൽ കോഴിയിറച്ചി വാങ്ങുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ഏകദേശം 40 ലക്ഷം കിലോയുടെ കോഴിവിൽപ്പനയാണ് നടന്നിരുന്നത്, അത് കൂടുതലും ഹോട്ടലുകളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു. വീടുകളിലേക്ക് ഒരു ലക്ഷത്തിൽ താഴെ മാത്രം ഇറച്ചിയായിരുന്നു ഈ സമയത്ത് വാങ്ങിയിരുന്നത്. എന്നാൽ ലോക്ഡൗൺ ആരംഭിച്ചതുമുതൽ ഇതിൽ മാറ്റംവന്നിട്ടുണ്ടെന്ന് കലൂരിലെ മൊത്തവ്യാപാരിയായ ജിനു എബ്രാഹാം പറയുന്നു.

കേരളത്തിലുടനീളമുള്ള പല ചിക്കൻസെന്ററുകൾ ഡോർ ഡെലിവറി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കിലോയ്ക്ക് 115 മുതൽ 125 രൂപ വരെയാണ് ഇപ്പോഴത്തെ വില. ഈസ്റ്റർ - വിഷുസമയത്ത് ഇത് 145 രൂപ വരെ എത്തിയിരുന്നു.കേരളത്തിൽ മീനിന്റെ ലഭ്യതകുറഞ്ഞതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അടുത്തിടെ രാസവസ്തുക്കൾ അടങ്ങിയ മത്സ്യം പിടിച്ചെടുത്തതും ചിക്കൻവിപണിയുടെ ഉണർവിന് കാരണമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP