Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാല് കിലോയുടെ നാടൻ കോഴിക്ക് 34000 രൂപയുടെ ലേലത്തുക; കാണികൾ അത്ഭുതവും ആവേശവുമായി ഇരിട്ടിയിൽ നടന്ന കോഴി ലേലം

നാല് കിലോയുടെ നാടൻ കോഴിക്ക് 34000 രൂപയുടെ ലേലത്തുക; കാണികൾ അത്ഭുതവും ആവേശവുമായി ഇരിട്ടിയിൽ നടന്ന കോഴി ലേലം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ ഉത്സവ പറമ്പിൽ നടത്തിയ ലേലത്തിൽ പൂവൻ കോഴിക്ക് വില പറഞ്ഞത് 34000 രൂപ. ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് കോഴിക്ക് ഇത്രയും വലിയ തുക പറഞ്ഞത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന ലേലത്തിലാണ് പൂവൻ കോഴി താരമായത്.

10രൂപയിൽ തുടങ്ങിയ ലേലം വിളി ആവേശവും വാശിയും ഏറിയതോടെ 20000ത്തിൽ എത്തി. പിന്നീടുള്ള ലേലം വിളിക്ക് സംഘാടകർ 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാനാകാതെ വാശിയോടെ ആളുകൾ സംഘങ്ങളായി രംഗത്തെത്തുകയായിരുന്നു.

ശേഷം നടത്തിയ ലേലം വിളിയിലാണ് 34,000 രൂപയിൽ എത്തിയത്. ഈ തുകയ്ക്ക് ലേലം ഉറപ്പിക്കുകയും ചെയ്തു. ഇളന്നീർ എഫ്ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവ്വൻ കോഴിയെ 34,000 രൂപ നൽകി സ്വന്തമാക്കിയത്. പി അശോകൻ, വി കെ സുനീഷ്, വി പി മഹേഷ്, കെ ശരത്, എം ഷിനോജ്, എം പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. 34,000 രൂപയ്ക്ക് കോഴിയെ കിട്ടുന്നത് ആദ്യാമായിട്ടാണെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

പൊതുവേ ഇരിട്ടിയിൽ പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിൽ കോഴികളെ ലേലം ചെയ്യാറുള്ളതാണ്. ഉത്സവത്തിന്റെ ചടങ്ങിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ലേലം നടക്കാറ്. പക്ഷേ ഇത്രത്തോളം വലിയ ഒരു തുകയ്ക്ക് ഇത് ആദ്യമായാണ് ലേലം നടന്നത്. രണ്ടു മണിക്കൂറോളം വാശിയേറിയ ലേലം നീണ്ടുനിന്നത്. നാല് കിലോയോളം വരുന്ന കോഴിയാണ് 34000 രൂപയ്ക്ക് ലേലത്തിൽ പോയത്.

ലേലം തുടങ്ങുന്ന സമയത്ത് കുറച്ച് കാണികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ലേലം വാശിയേറിയതോടെ നാട്ടുകാർ ഉൾപ്പെടെയുള്ളവർ ആവേശമായി അടുത്തെത്തി. കാണികൾ ഉൾപ്പെടെ ഇത് ഒരു കൗതുക കാഴ്ചയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP