Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെറുവത്തൂർ ബാങ്ക് കവർച്ചക്കേസിൽ പ്രതികളിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു; ബാങ്കിനു താഴെ കടമുറി വാടകയ്ക്ക് എടുത്തയാൾ കസ്റ്റഡിയിൽ

ചെറുവത്തൂർ ബാങ്ക് കവർച്ചക്കേസിൽ പ്രതികളിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു; ബാങ്കിനു താഴെ കടമുറി വാടകയ്ക്ക് എടുത്തയാൾ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: കാസർകോട് ചെറുവത്തൂരിൽ വിജയ ബാങ്ക് കവർച്ചക്കേസിലെ പ്രതികളിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. മഞ്ചേശ്വരം സ്വദേശിയായ ഇസ്മയിലിന്റെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയിരുന്നു. ബാങ്കിനു താഴെ കടമുറികൾ വാടകയ്ക്ക് എടുത്ത തൃക്കരിപ്പൂർ വെള്ളാട്ട് സ്വദേശി യൂസഫ് എന്നയാളാണ് പിടിയിലായത്. യൂസഫ് ആണ് കെട്ടിട ഉടമയുമായി കരാറിൽ ഏർപ്പെട്ട് കടമുറികൾ വാടകയ്ക്ക് എടുത്തത്.

യൂസഫും ഇസ്മയിലും ബിസിനസ് പാർട്ടണർമാരാണെന്നാണ് യൂസഫ് പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. നാലംഗ സംഘമായിരുന്നു ബാങ്ക് കവർച്ചയിൽ ഉണ്ടായിരുന്നത്. പ്രതികളെ പിടിക്കൂടാനുള്ള പൊലീസിന്റെ ഊർജിത ശ്രമം നടക്കുന്നുണ്ട്. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

അടുത്തുള്ള ഫാർമേഴ്‌സ് ബാങ്കിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം ഇപ്പോൾ നടക്കുന്നത്. കാസർഗോഡിൽ ഒരു മാസം നടക്കുന്ന രണ്ടാമത്തെ ബാങ്ക് കവർച്ചയാണ് വിജയ ബാങ്കിൽ കഴിഞ്ഞ ദിവസം നടന്നത്. 19.5 കിലോ സ്വർണവും മൂന്ന് ലക്ഷം രൂപയുമടക്കം 7.33 കോടിയാണ് നഷ്ടമായത്. പ്രതികളെ പിടികൂടാൻ ഊർജിതശ്രമം നടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പ്രതികൾ അയൽസംസ്ഥാനങ്ങളിലേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം കർണാടക, ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കാണ് നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP