Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേർത്തല താലൂക്ക് പൂർണ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു; ജില്ലാ കളക്ടറുടെ നടപടി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

ചേർത്തല താലൂക്ക് പൂർണ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു; ജില്ലാ കളക്ടറുടെ നടപടി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചേർത്തല താലൂക്ക് പൂർണ നിയന്ത്രിത മേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുകയും പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാൻ് നടപടി. ചേർത്തല താലൂക്കിൽ അടിയന്തര നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഉത്തരവിൽ കളക്ടർ വ്യക്തമാക്കി.

ആലപ്പുഴ ജില്ലയിൽ 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കളക്ടറുടെ നടപടി. ആലപ്പുഴയിൽ പൊതുവിൽ രോഗവ്യാപനത്തിന്റെ വേഗം കൂടുകയാണ്. 57 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഐടിബിപി ക്യാംപിൽ 55 പേർ രോഗബാധിതരായി. ചികിത്സക്കെത്തിയ ഗർഭിണിയിൽ നിന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലെ 5 ആരോഗ്യപ്രവർത്തകർക്ക് രോഗം പകർന്നു. ചേർത്തല സിപിഎം ഏരിയ സെക്രട്ടറിയുടെ ഭാര്യയും ഇവരിലുണ്ട്.

പാർട്ടി യോഗത്തിൽ ഇദ്ദേഹത്തോടൊപ്പം പങ്കെടുത്ത ജില്ല നേതാക്കൾ ഉൾപ്പടെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. എറണാകുളത്തെ ക്ലസ്റ്ററുകളിലും രോഗവ്യാപനം ഉയരുന്നു. ആലുവക്കടുത്ത് കീഴ്മാട് ഒരു കുടുംബത്തിലെ 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച ഒരാളുടെ വീട്ടിൽ വിവാഹ ഉറപ്പിക്കൽ ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം പകർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP