Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

കോതമംഗലം മാർത്തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമര പരിപാടികൾ തുടങ്ങി മത മൈത്രി സംരക്ഷണ സമിതി; ഇന്നു മുതൽ അനിശ്ചിത കാല രാപ്പകൽ റിലേ നിരാഹാരം

കോതമംഗലം മാർത്തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമര പരിപാടികൾ തുടങ്ങി മത മൈത്രി സംരക്ഷണ സമിതി; ഇന്നു മുതൽ അനിശ്ചിത കാല രാപ്പകൽ റിലേ നിരാഹാരം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം; സഭാതർക്കം രൂക്ഷമായി നിലനിൽക്കുന്ന കോതമംഗലം മാർത്തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത മൈത്രി സംരക്ഷണ സമിതി പ്രത്യക്ഷ സമര പരിപാടികൾ ശക്തമാക്കി. ഇന്നു മുതൽ അനിശ്ചിത കാല രാപ്പകൽ റിലേ നിരാഹാരം ആരംഭിച്ചു. പള്ളി മുറ്റത്ത് പ്രത്യേക പന്തലിലാണ് സമര പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

മുൻ എം പി ഫ്രാൺസീസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഏ ജി ജോർജ്ജ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ടി യു കുരുവിള , സമിതി ഭാരവാഹികളായ നൗഷാദ് , പി എ സോമൻ തുടങ്ങി പ്രമുഖർ പ്രസംഗിച്ചു. പരിപാടിക്കായി ഒരുക്കിയിരുന്ന പന്തൽ വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. പള്ളി പ്രശ്‌നത്തിൽ ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിൽ നിന്നും വിശ്വാസികൾ കൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതുവരെ സത്യാഗ്രഹ സമര പരിപാടി മുന്നോട്ടു കൊണ്ടുപോകുമെന്ന് സമിതി ഭാരവാഹികൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഈ പള്ളി ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പതിനായിരം പേർ മരിക്കേണ്ടിവന്നാലും പള്ളി വിട്ടുകൊടുന്ന പ്രശ്നമില്ലന്ന് ഇതിന് പിന്നാലെ പള്ളിക്കമ്മറ്റി ഭാരവാഹികൾ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതുവരെ പലതവണ ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ തടഞ്ഞത് ഇവിടുത്തെ നാനാ ജാതി മതസ്ഥരാണെന്നും പള്ളി സംരക്ഷണം ലക്ഷ്യമിട്ട് രൂപീകരിച്ചിട്ടുള്ള മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ചുമാത്രമേ ഭാവിപ്രവർത്തനങ്ങൾ തീരുമാനിക്കു എന്നും വികാരി ഫാ.ജോസ്സ് പരത്തുവയലിൽ ഇതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.

വിധി വന്ന ദിവസം തന്നെ രാത്രി മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൈകിട്ട് നഗരത്തിൽ വിശ്വാസി സമൂഹവും രാഷ്ട്രീയ - സാമുദായിക സംഘടന പ്രവർത്തകരും പങ്കെടുത്ത പടുകൂറ്റൻ പന്തം കൊളുത്തി പ്രകടനവും നടന്നിരുന്നു. തുടർന്ന് സംഘടന യോഗം ചേർന്നാണ് ഇന്നു മുതൽ നിരാഹാര സത്യാഗ്രഹമുൾപ്പെടെയുള്ള സമര പരിപാടികൾക്ക് രൂപം നൽകിയത്. കോടതി വിധി പുറത്തുവന്നതോടെ യാക്കോബായ വിഭാഗം കടുത്ത ആശങ്കയിലാണ്. നടപടികൾ ഉടൻ ഉണ്ടാവില്ലന്ന പ്രതീക്ഷയാണ് പള്ളി ഭരണ നേതൃത്വത്തിനുള്ളത്.വിശ്വാസികളിലേറെയും എന്തുവന്നാലും പള്ളി സംരക്ഷയ്ക്കണമെന്ന ഉറച്ച നിലപാടിലാണ്.ഇക്കാര്യത്തിൽ മറ്റ് മത വിഭാഗങ്ങളുടെ പിൻതുണ കൂടി ലഭ്യാമാവുന്ന സാഹചര്യവും നിലവിലുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

അടുത്തിടെ അനുകൂല കോടതി വിധിയുമായി ഓർത്തഡോക്‌സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാനെത്തുമെന്നുള്ള പ്രഖ്യാപനം പുറത്തുവന്നതിനെത്തുടർന്ന മതമൈത്രി സംരക്ഷണ സമിതി എന്നപേരിൽ പള്ളി സംരക്ഷണം ലക്ഷ്യമിട്ട് സംഘട രൂപം കൊണ്ടിരുന്നു. പ്രബലമായ മത -രാഷ്ട്രീയ -സാമൂഹിക സംഘടനാ നേതൃനിരയിൽ പ്രവർത്തിക്കുന്നവരാണ് സംഘടയുടെ അമരത്ത് പ്രവർത്തിക്കുന്നത്.അടിയന്തിര സാഹചര്യത്തിൽ മതമൈത്രി സംരക്ഷണ സമിതി നേതാക്കൾ പ്രതിനിധാനം ചെയ്യുന്ന മത സംഘടകളിൽ നിന്നുംള്ള അംഗങ്ങളും പള്ളി സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിശ്വാസികൾക്കൊപ്പം അണിനിരക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP