Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മുഖം മിനുക്കാനൊരുങ്ങി ഭാരതത്തിലെ ആദ്യ മുസ്ലിം ദേവലായം; എ.ഡി 629ൽ സ്ഥാപിതനമായ ചേരമൻപള്ളി വാസ്തുകലയുടെ പ്രൗഡിയിൽ ഇനി ലോകം അറിയപ്പെടും; 600 പേർക്ക് നിസ്‌കരിക്കാവുന്ന ഭൂഗർഭ നിസ്‌കാര ഹാളിനായി 20 കോടി ബജറ്റ് വേറെ; 1.13 കോടിയിലൊരുങ്ങുന്ന പുനർനിർമ്മാണത്തിന് കേന്ദ്ര സഹായവും; ശിലാസ്ഥാപനം നിർവഹിച്ചത് ഗവർണർ ആരിഖ് മുഹമ്മദ് ഖാൻ

മുഖം മിനുക്കാനൊരുങ്ങി ഭാരതത്തിലെ ആദ്യ മുസ്ലിം ദേവലായം; എ.ഡി 629ൽ സ്ഥാപിതനമായ ചേരമൻപള്ളി വാസ്തുകലയുടെ പ്രൗഡിയിൽ ഇനി ലോകം അറിയപ്പെടും; 600 പേർക്ക് നിസ്‌കരിക്കാവുന്ന ഭൂഗർഭ നിസ്‌കാര ഹാളിനായി 20 കോടി ബജറ്റ് വേറെ; 1.13 കോടിയിലൊരുങ്ങുന്ന പുനർനിർമ്മാണത്തിന് കേന്ദ്ര സഹായവും; ശിലാസ്ഥാപനം നിർവഹിച്ചത് ഗവർണർ ആരിഖ് മുഹമ്മദ് ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മുഖം മിനുക്കാനൊരുങ്ങി കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ദേവാലയം. ഭാരതത്തിലെ ആദ്യ മുസ്ലിംദേവാലയമായ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദ് വാസ്തുകലയുടെ പഴയപ്രൗഢിയിലേക്കു മടങ്ങാനൊരുങ്ങുകയാണ്. 1974 മുതൽ മൂന്നുഘട്ടങ്ങളിലായി പഴയ പള്ളി(അകത്തേപ്പള്ളി)ക്കു ചുറ്റുമായി പണിത കോൺക്രീറ്റ് നിർമ്മിതികളും കൂട്ടിച്ചേർക്കലുകളും പൂർണമായി ഒഴിവാക്കിയാണ് പുനർനിർമ്മിക്കുന്നത്. ദേവാലയം ആദ്യമായി നിർമ്മിച്ച ആദ്യകാല കേരളീയ വാസ്തുകല മാതൃകയിലാണ് പുനരുദ്ധാരണം.

പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. നിർമ്മാണപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം ഡിസംബർ ആദ്യവാരത്തിൽ പ്രമുഖ മതപണ്ഡിതർ നിർവഹിക്കും. എ.ഡി 629 ൽ സ്ഥാപിതമായെന്ന് വിശ്വസിക്കപ്പടുന്ന ഇ്ന്ത്യയിലെ ആദ്യദേവാലയത്തിന്റെ അകത്തേപ്പള്ളി പുനർനിർമ്മാണത്തിനായി കണക്കാക്കുന്നത് 1.13 കോടി രൂപയാണ്.

അടിമുടി മാറ്റം വരുത്തിയാണ് പുനർനിർമ്മാണം ഒരുങ്ങുന്നത് കോൺക്രീറ്റ് നിർമ്മിതികൾ ഒഴിവാക്കാ പകരം തടിപ്പണികൾ കൂടുതലാക്കും. മേൽക്കൂരയിലെ കേടുപാടുകൾ തീർക്കും, മേൽക്കൂരയിലെ മരത്തിന്റെ വലിയ ബീം മാറ്റിസ്ഥാപിക്കാനും പുനർനിർമ്മണ ചെലവിൽ പറുന്നു. ചുമരുകളും മറ്റും ബലപ്പെടുത്തിക്കൊണ്ടാണ് നവീകരണം.

1974 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് പഴയപള്ളിക്ക് ചുറ്റുമായി പുതിയ കോൺക്രീറ്റ് വിപുലീകരണ പ്രവർത്തനങ്ങളും കൂട്ടിച്ചേർക്കലുകളും നടന്നിട്ടുള്ളത്. ഇത് പൂർണമായും ഒഴിവാക്കുക എന്നതാണ് പുതിയ പദ്ധതിയിൽ ലക്ഷ്യമിടുന്നത്. വിലകൂടിയ മരങ്ങളും ഓടുകളും മറ്റും ഉപയോഗിച്ച് സ്ഥാപിതമായ പഴയപള്ളി എല്ലാ പൗരാണികപ്രൗഢികളും നിലനിർത്തി പുനരുദ്ധരിക്കും. മേൽക്കൂരയിലെ കേടുപാടുകൾ തീർത്ത് കെട്ടിടം ബലപ്പെടുത്തുകയും നശിച്ചുപോയ ചുമരുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചനിലയിലുള്ള മേൽക്കൂരയിലെ മരത്തിന്റെ വലിയ ബീം മാറ്റി സ്ഥാപിക്കും.

20 കോടിരൂപ ചെലവിൽ 6000 പേർക്ക് ഒരേസമയം നിസ്‌കരിക്കാൻ കഴിയുന്ന ഭൂഗർഭ നിസ്‌കാര ഹാളാണ് നവീകരണത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. കേന്ദ്രസർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി 17 കോടിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ഒരുക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP