Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാൾട്ടയിൽ കുടങ്ങിയ 200 ഇന്ത്യൻ ഡ്രൈവർമാരെ അടിയന്തരമായി നാട്ടിലെത്തിക്കണം: രമേശ് ചെന്നിത്തല കേന്ദ്ര വിദേശ കാര്യമന്ത്രിക്ക് കത്ത് നൽകി.

മാൾട്ടയിൽ കുടങ്ങിയ 200 ഇന്ത്യൻ ഡ്രൈവർമാരെ അടിയന്തരമായി നാട്ടിലെത്തിക്കണം: രമേശ് ചെന്നിത്തല കേന്ദ്ര വിദേശ കാര്യമന്ത്രിക്ക് കത്ത് നൽകി.

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടർന്ന് മാൾട്ടയിൽ കുടങ്ങിപ്പോയ 200 ഇന്ത്യൻ ഡ്രൈവർമാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു കത്തയച്ചു.

ഇവർ എല്ലാവരും അവിടെ കോവിഡ്-19 ന്റെ ഭാഗമായി നിരീക്ഷണത്തിലാണ്. അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തിവച്ചിരിക്കുന്നത് കാരണം അവർക്കാർക്കും നാട്ടിലേക്ക് മടങ്ങാനും കഴിയില്ല. മാത്രമല്ല കോവിഡ്-19 ബാധിതരെ ചികൽസിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ആശുപത്രിയെ മാൾട്ടയിലുള്ളു. അതുകൊണ്ട് ഖത്തർ വഴിയോ ദുബായ് വഴിയോ ഇവരെ എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല തന്റെ കത്തിൽ വിദേശകാര്യമന്ത്രിയോടഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP