Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്താത്തത് അഴിമതി മൂടിവയ്ക്കാൻ; ചെന്നിത്തല നിയമ നടപടിക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്താത്തത് അഴിമതി മൂടിവയ്ക്കാൻ; ചെന്നിത്തല നിയമ നടപടിക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്താത്ത സർക്കാർ നടപടിയെ വിമർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നി്ത്തല. ഓഡിറ്റ് നടത്താൻ മടിച്ച ഓഡിറ്റ് ഡയറക്ടറെ പിരിച്ചുവിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ധനമന്ത്രി എത്ര വെള്ളപൂശാൻ ശ്രമിച്ചാലും ഓഡിറ്ററെ പുറത്താക്കിയേ മതിയാകൂ. അടിയന്തരമായി തദ്ദേശ സ്ഥാപനങ്ങളിലെ വരവ് ചെലവുകളും മറ്റ് കണക്കുകളും ഓഡിറ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ധനമന്ത്രി വാചക കസർത്ത് നടത്തുകയാണ്. ധനമന്ത്രിയുടെ പറച്ചിൽ കേട്ടാൽ ആദ്യമായാണ് ഒരു സർക്കാർ പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുക്കുന്നതെന്ന് തോന്നും. കൊള്ളയ്ക്ക് കൂട്ട് നിൽക്കുന്നത് ധനമന്ത്രിക്ക് ചേർന്ന നടപടിയല്ല. അഴിമതി മൂടിവയ്ക്കാനാണ് ഓഡിറ്റ് നടത്താത്തത്. നിയമപരമായി നടക്കേണ്ട ഓഡിറ്റുകൾ മാറ്റിവച്ച് അഴിമതിക്ക് കുടപിടിക്കുകയാണ്.

ധനമന്ത്രിക്ക് കള്ളം കയ്യോടെ പിടിച്ചതിന്റെ ജാള്യതയാണ്. കൊവിഡിന്റെ മറവിൽ നടത്തിയ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ട്. ഓരോ അഴിമതികളും പ്രതിപക്ഷം എണ്ണി എണ്ണി പറയും. പ്രതിപക്ഷ നേതാവെന്ന നിലയിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP