Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട്ടിലെ ആദിവാസികൾക്കൊപ്പം ചെന്നിത്തലയുടെ പുതുവത്സരാഘോഷം; ഛിദ്രശക്തികൾക്കെതിരെ പോരാടാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രിയുടെ ഉറപ്പ്

വയനാട്ടിലെ ആദിവാസികൾക്കൊപ്പം ചെന്നിത്തലയുടെ പുതുവത്സരാഘോഷം; ഛിദ്രശക്തികൾക്കെതിരെ പോരാടാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രിയുടെ ഉറപ്പ്

വയനാട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇത്തവണത്തെ പുതുവത്സരാഘോഷം വയനാട്ടിലെ ആദിവാസികൾക്കൊപ്പം. ഛിദ്രശക്തികൾക്കെതിരെ പോരാടാൻ താനും ഒപ്പമുണ്ടാകുമെന്ന സന്ദേശമാണ് കുടുംബസമേതം വയനാട്ടിലെത്തിയതിലൂടെ ആദിവാസികൾക്ക് ആഭ്യന്തരമന്ത്രി നൽകിയത്.

മാവോയിസ്റ്റുകളുടെ പേരിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വയനാട്ടിലെ പുതുവത്സരാഘോഷം എന്നതും ശ്രദ്ധേയമാണ്. സമാധാനകാംക്ഷികളും ശാന്തശീലരുമായ ആദിവാസി സമൂഹങ്ങളെ തീവ്രവാദത്തിന്റെ പാതയിലേക്ക് വലിച്ചിഴക്കാനും അവരുടെ ജീവിതങ്ങളെ തകിടം മറിക്കാനും ഛിദ്ര ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയമാണിതെന്നു ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു.

അതിനാൽ അവർക്ക് ആത്മവിശ്വാസം നൽകാനും യുഡിഎഫ് സർക്കാരിന്റെ സഹായഹസ്തം എന്നും അവർക്കൊപ്പമുണ്ടാകുമെന്ന് ബോധ്യപ്പെടുത്താനുമാണ് ഈ സന്ദർശനമെന്നും ചെന്നിത്തല പറഞ്ഞു. ആദിവാസി സമൂഹത്തിന് വേണ്ടി വിപ്ലവകരമായ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സർക്കാരാണിത്. അതുകൊണ്ടുതന്നെ ആദിവാസി കുടുംബങ്ങളോടൊത്ത് ഈ പുതുവത്സരം ചെലവഴിക്കുന്നതിൽ അതിയായ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ആഭ്യന്തരമന്ത്രി സന്ദർശനം നടത്തും. ആദിവാസി ജനവിഭാഗങ്ങളുടെ സാമൂഹ്യാവസ്ഥയും ജീവിതനിലവാരവും മനസ്സിലാക്കുന്നതിനും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും താൻ മുമ്പ് നടത്തിയ ഇടപെടലുകളുടെ തുടർച്ചയായാണ് സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി-പട്ടികവർഗ്ഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ഇവയുടെ പ്രയോജനം വേണ്ടത്ര അളവിലും തോതിലും ഈ ജനവിഭാഗങ്ങൾക്ക് ലഭ്യമാകുന്നില്ല. ഭരണ സംവിധാനവും പൊതുസമൂഹവും ജനപ്രതിനിധികളും ഒരുപോലെ ആത്മാർത്ഥമായി പ്രവർത്തിച്ചാൽ ഇവരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാകുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP