Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള ശ്രമം ലജ്ജാകരം; സർക്കാരിന്റെ ആവർത്തിച്ചള്ള ശ്രമം ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്താനെന്നും ആരോപിച്ച് ചെന്നിത്തല

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള ശ്രമം ലജ്ജാകരം; സർക്കാരിന്റെ ആവർത്തിച്ചള്ള ശ്രമം ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്താനെന്നും ആരോപിച്ച് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് സർക്കാർ സുപ്രീംകോടതിയെ ബോധിപ്പിച്ചതിനെ നിശിതമായി വിമർശിച്ച് ചെന്നിത്തല. ഇക്കാര്യത്തിൽ സുപ്രീംകോടതിയെ കബളിപ്പിക്കാൻ സർക്കാർ നടത്തിയ ശ്രമം ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്താനാണ് സർക്കാർ ആവർത്തിച്ചു ശ്രമിക്കുന്നത്. സുപ്രീംകോടതിയിൽ തെറ്റായ വിവരം പോലും നൽകി ശബരിമല വിഷയം ആളിക്കത്തിച്ച് സംഘർഷം നിലനിർത്താനുള്ള ഹീനശ്രമമാണ് ഇത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് ചേർന്ന നടപടിയല്ല ഇതൊന്നും - ചെന്നിത്തല വ്യക്തമാക്കി.

സുപ്രീംകോടതി വിധിക്ക് ശേഷം 50 വയസിന് താഴെയുള്ള 51 സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് സുപ്രീംകോടതിയിൽ സർക്കാർ ലിസ്റ്റ് നൽകിയത്. പക്ഷേ ഈ സ്ത്രീകളെ മാധ്യമങ്ങൾ നേരിട്ട് ബന്ധപ്പെട്ടപ്പോൾ അവർക്ക് അൻപത് വയസ്സിൽ കൂടുതൽ പ്രായമുണ്ടെന്നാണ് തെളിഞ്ഞത്. ആ നിലയക്ക് സുപ്രീംകോടതിയിൽ എന്തിന് തെറ്റായ വിവരം നൽകി എന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകണം.

സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഒരു വിവരം നൽകുമ്പോൾ അത് പൂർണ്ണമായും സത്യസന്ധമാകേണ്ടതുണ്ട്. തെറ്റായ വിവരം സുപ്രീംകോടതിക്ക് നൽകുക വഴി അക്ഷന്തവ്യമായ തെറ്റാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത്. ശബരിമല വിഷയത്തിൽ തുടക്കം മുതലേ കള്ളക്കളിയാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോൾ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വഴി പുറത്തു വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP