Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാവോയിസ്റ്റുകളാണെന്ന് കരുതി ആളുകളെ വെടിവച്ചുകൊല്ലാമോ? താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് രൂപേഷിനെയും ഷൈനിയെയും പിടികൂടിയത് പോലെ നിയമത്തിന് മുന്നിൽ എത്തിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല

മാവോയിസ്റ്റുകളാണെന്ന് കരുതി ആളുകളെ വെടിവച്ചുകൊല്ലാമോ? താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് രൂപേഷിനെയും ഷൈനിയെയും പിടികൂടിയത് പോലെ നിയമത്തിന് മുന്നിൽ എത്തിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാവോയിസ്റ്റുകളാണെന്നു കരുതി ആളുകളെ വെടിവച്ചു കൊല്ലാമോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു മാവോയിസ്റ്റുകളെ വധിച്ച സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ മുഖ്യമന്ത്രിയായതിനുശേഷം ആറു മാവോയിസ്റ്റുകളെയാണു വെടിവെച്ചു കൊന്നത്. മാവോയിസ്റ്റുകൾക്കു താൻ എതിരാണ്. പക്ഷേ അവരെ വെടിവെച്ചു കൊല്ലണം എന്നല്ല നിലപാട്. സംസ്ഥാനത്ത് നടക്കുന്നതു വ്യാജ ഏറ്റുമുട്ടലുകളാണെന്നു പരക്കെ ആരോപണമുണ്ട്. ആറു കൊലപാതകങ്ങളിലും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണു മാവോയിസ്റ്റുകൾക്കെതിരെ ഇങ്ങനെ പ്രതികരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനയെയും താൻ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണു സൂക്ഷ്മതയോടെ പിടികൂടിയത്. അവരെ വെടിവെച്ചു കൊന്നില്ല. നിയമത്തിനു മുന്നിൽ എത്തിക്കുകയാണു ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP