Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിൽ കണ്ടത് ബിജെപിയുടെ തകർച്ചയുടെ തുടക്കം; കുതന്ത്രങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് ഏറ്റതെന്ന് രമേശ് ചെന്നിത്തല

മഹാരാഷ്ട്രയിൽ കണ്ടത് ബിജെപിയുടെ തകർച്ചയുടെ തുടക്കം; കുതന്ത്രങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് ഏറ്റതെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനാധിപത്യ വിരുദ്ധമാർഗങ്ങളിലൂടെ അധികാരം കയ്യാളാനുള്ള ബിജെപിയുടെ കുതന്ത്രങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് മഹാരാഷ്ട്രയിലേറ്റതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പണാധിപത്യത്തിലൂടെയും, ഭീഷണിയിലൂടെയും ജനവധി മറികടന്ന് അവിടെ തങ്ങളുടെ സർക്കാരുകളെ പ്രതിഷ്ഠിക്കാമെന്ന ബിജെപി വ്യാമോഹമാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെര രാജിയിലൂടെ തകർന്ന് വീണത്. ഭരണഘടനാതീതമായ മാർഗങ്ങൾ അവലംബിച്ച് ഭരണത്തിൽ തുടരാമെന്ന ബിജെപിയുടെ വ്യമോഹം ഭരണഘടനക്ക് എഴുപത് വയസ് തികയുന്ന ദിവസം തന്നെ പിഴുതെറിയപ്പെട്ടത് കാവ്യ നീതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യത്തെ പണാധിപത്യം കൊണ്ടും, കയ്യൂക്ക് കൊണ്ടും, കേന്ദ്ര ഭരണത്തിന്റെ ശക്തി കൊണ്ടും അട്ടിമറിക്കാമെന്ന മോദി- ഷാ സംഖ്യത്തിന്റെ ധാരണയെ മഹാരാഷ്ട്രയിലെ ജനങ്ങൾ തിരുത്തിയെഴുതി. ഗവർണ്ണർ ഉൾപ്പെടെ എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തി തങ്ങൾ പറയുന്നത് പോലെയെ ഇന്ത്യൻ രാഷ്ട്രീയം ചലിക്കൂ എന്ന്് അഹങ്കരിച്ച മോദി- ഷാ സഖ്യത്തിനേറ്റ വലിയ തിരിച്ചടികൂടിയാണിത്.

മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ പിന്തുണയോടെ ഒരു മതേതര ജനാധിപത്യ സർക്കാർ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്്. ഇന്ന് മഹാരാഷ്ട്രയിൽ സംഭവിച്ചത് നാളെ ഇന്ത്യമുഴുവൻ സംഭവിക്കുമെന്നും, ബിജെപിയുടെ തകർച്ചയുടെ തുടക്കമാണിതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP