Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഷപ്പിനെതിരായ പരാതിയിൽ അന്വേഷണം വൈകിപ്പിക്കരുതെന്നും കാലതാമസമുണ്ടാകുന്ന നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും ചെന്നിത്തല; മെത്രാന്മാർക്ക് എൽഡിഎഫിലെ നേതാക്കളുമായി നല്ല ബന്ധമാണെന്നും യുഡിഎഫ് മൗനം പാലിക്കുകയാണെന്നും ആഞ്ഞടിച്ച് ഫാ. പോൾ തേലക്കാട്ട്

ബിഷപ്പിനെതിരായ പരാതിയിൽ അന്വേഷണം വൈകിപ്പിക്കരുതെന്നും കാലതാമസമുണ്ടാകുന്ന നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും ചെന്നിത്തല; മെത്രാന്മാർക്ക് എൽഡിഎഫിലെ നേതാക്കളുമായി നല്ല ബന്ധമാണെന്നും യുഡിഎഫ് മൗനം പാലിക്കുകയാണെന്നും ആഞ്ഞടിച്ച് ഫാ. പോൾ തേലക്കാട്ട്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതവും കത്തേലിക്കാ സഭാ മുൻ വക്താവും. പീഡന പരാതിയിൽ അന്വേഷണം വൈകിപ്പിക്കരുതെന്നും 76 ദിവസമായി അന്വേഷണം പൂർത്തിയാകുന്നില്ല എന്നത് ഗൗരവമേറിയ വിഷയമാണെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ വച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷണത്തിൽ കാലതാമസമുണ്ടായകുന്ന നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകാൻ പാടില്ല. കേസിൽ കുറ്റക്കാർ ആരാണെങ്കിലും നീതി ന്യായ സംവിധാനം നിഷ്‌കർഷിക്കുന്ന ശിക്ഷ തന്നെ കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണ നൽകാൻ ചെന്നിത്തല തയാറായില്ല.

ബിഷപ്പിനെതിരെ നാലു പാടു നിന്നും വിമർശനം കടുത്തിരിക്കേയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതിൽ സർക്കാരിനേയും ഇടതു പക്ഷത്തേയും രൂക്ഷമായി വിമർശിച്ച് മുൻ സഭാ വക്താവ് ഫാ.പോൾ തേലക്കാട്ട് രംഗത്തെത്തിയത്. കേരളത്തിലെ മെത്രാന്മാർക്ക് നേതാക്കളുമായി ബന്ധവും സ്വാധീനമുണ്ട്. ഇടതു പക്ഷവും വലത് പക്ഷവും മൗനം പാലിക്കുകയാണ്. ഈ നിസ്സംഗത വല്ലാത്ത ഭീതിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ വാർത്താ ചാനലിലെ സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മാർക്സിസ്റ്റ് പാർട്ടി പ്രത്യായശാസ്ത്രപരമായി വേട്ടക്കാരന്റെ കൂടെയല്ല ഇരയുടെ കൂടെയാണെന്ന് ആവർത്തിച്ച് പറയാറുണ്ട്. എന്നിട്ട് പിണറായി സർക്കാർ എന്തുകൊണ്ടാണ് ഇത് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.'കേരളത്തിലെ മെത്രാന്മാർക്ക് പലർക്കും കേരളത്തിലെ ഇടതുപക്ഷ സർക്കാരുമായും പാർട്ടിയുമായും ഉന്നത നേതാക്കന്മാരുമായും നല്ല ബന്ധമുണ്ട്. രാഷ്ട്രീയ സ്വാധീനമുണ്ട്. അവർ മാത്രമല്ല വലതു പക്ഷവും യു.ഡി.എഫിന്റെ ആരും തന്നെ ഈ വിഷയത്തിൽ ഒരക്ഷരം കാര്യമായി മിണ്ടിയിട്ടില്ല. ഈ മൗനം, ഈ നിശബ്ദത വല്ലാത്ത ഭീതിയുണ്ടാക്കുന്നു'. ഫാ.പോൾ തേലക്കാട്ട് പറഞ്ഞു.

രണ്ടോ മൂന്നോ നാലോ കന്യാസ്ത്രീകൾ ഒറ്റപ്പെട്ട്, പീഡിപ്പിക്കപ്പെട്ട് ഇങ്ങനെ നീതി നിഷേധിക്കപ്പെടുന്നത് കേരളത്തിലെ ജനതയ്ക്കും സർക്കാരിനും സഭയ്ക്കും വളരെ മോശമാണെന്നും ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും തേലക്കാട്ട് കൂട്ടിച്ചേർത്തു. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി നൽകിയിരിക്കുന്നത്.

ഇന്നു തന്നെ അടിയന്തിര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉച്ചയ്ക്കു ശേഷം മാത്രമേ ഹൈക്കോടതി തീരുമാനമെടുക്കൂ. ഹൈക്കോടതി ജംക്ഷനിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആദ്യ ദിവസം മുതൽ സമരം നടത്തിവരുന്ന അഡ്വ. ജോൺ മാത്യുവിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കും. ഹർത്താലായതിനാൽ കഴിഞ്ഞ ദിവസം സമരം ചെയ്തിരുന്ന കന്യാസ്ത്രീകൾ ഇന്ന് എത്തിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP