Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വലിയ വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് മുപ്പത് ദിവസത്തിനുള്ളിൽ ഗൾഫ് പ്രവാസികളെ നാട്ടിലെത്തിക്കണം: പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തലയുടേയും എം.കെ.മുനീറിന്റെയും സംയുക്ത കത്ത്; നോർക്കയും ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പാട് ചെയ്യണമെന്നും കോവിഡില്ലാ സർട്ടിഫിക്കറ്റ് നിബന്ധന ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രിക്കും കത്ത്

വലിയ വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് മുപ്പത് ദിവസത്തിനുള്ളിൽ ഗൾഫ് പ്രവാസികളെ നാട്ടിലെത്തിക്കണം: പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തലയുടേയും എം.കെ.മുനീറിന്റെയും സംയുക്ത കത്ത്; നോർക്കയും ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പാട് ചെയ്യണമെന്നും കോവിഡില്ലാ സർട്ടിഫിക്കറ്റ് നിബന്ധന ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രിക്കും കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന എല്ലാവരേയും അടുത്ത മുപ്പത് ദിവസത്തിനുള്ളിൽ മടക്കിക്കൊണ്ടു വരുന്നതിനായി വലിപ്പമേറിയ ജംബോ ഫ്ളൈറ്റുകളെയും കൂടുതൽ എയർ ഇന്ത്യാ വിമാനങ്ങളെയും സ്വകാര്യ വിമാനങ്ങളെയും കപ്പലുകളെയും അയക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറും കത്തയച്ചു.

കേരളീയരെ മടക്കിക്കൊണ്ടു വരാൻ നോർക്കയും ചാർട്ടേഡ് ഫ്ളൈറ്റുകൾ ഏർപ്പാടു ചെയ്യണമെന്നും കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇരുവരും സംയുക്തമായി കത്ത് നൽകി.
ഗൾഫിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് തക്കതായ ധനസഹായം നൽകണമെന്നും ഇരുവരും പ്രധാന മന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു.

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 18 ലക്ഷത്തോളം മലയാളികളിൽ മൂന്ന് ലക്ഷത്തോളം പേരാണ് കേരളത്തിലേക്ക് മടങ്ങുന്നതിന് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് വരെ കേവലം 60,000 പേരെ മാത്രമാണ് മടക്കിക്കൊണ്ടു വരാൻ കഴിഞ്ഞിട്ടുള്ളത്. ജോലി നഷ്ടപ്പെട്ടവരും ചെറിയ ജോലികൾ ചെയ്യുന്നവരും മറ്റു രോഗങ്ങൾ ബാധിച്ചവരുമാണ് മടങ്ങുന്നതിനായി കാത്തിരിക്കുന്നവരിൽ നല്ലൊരു പങ്കും. ഇവർക്ക് ചാർട്ടേർഡ് ഫ്ളൈറ്റുകൾ ഏർപ്പാട് ചെയ്യാനോ ടിക്കറ്റെടുക്കാനോ ഉള്ള ശേഷി ഇല്ല. അതിനാൽ ഇവരെ മടക്കിക്കൊണ്ടു വരുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ വേണം. കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാരിന്റെ നിബന്ധന ഗൽഫ് രാജ്യങ്ങളിൽ നിന്നുള്ള മടങ്ങി വരവിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന പരിമിതമായ മടക്കവും ഈ നിബന്ധന നിലവൽ വരുന്നതോടെ നിലയ്ക്കും.

ഗൾഫ് രാജ്യങ്ങളിൽ ഇതിനകം 280 ലേറെപ്പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്ന് ഇരുവരും കത്തിൽ ചൂണ്ടിക്കാട്ടി. കോവിഡ് കാരണമുള്ള മാനസിക സമ്മർദ്ദം കാരണം ഹൃദ്രോഗത്തിനടിമപ്പെട്ട് മരണടയുന്നവരും ആത്മഹത്യ ചെയ്യുന്നവരും ധാരാളമാണ്. ഇതിൽ മിക്കവരും ചെറിയ ജോലികൾ ചെയ്യുന്നവരും ദരിദ്രരുമാണ്. ഇവരുടെ വരുമാനത്തിൽ മാത്രം ആശ്രയിക്കുന്ന കേരളത്തിലെ ഇവരുടെ കുടുംബങ്ങൾ നിരാലംബരായി മാറുകയാണ്. ഈ പശ്ചത്തലത്തിലാണ് അവരുടെ കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന് ഇരുവരും ആവശ്യപ്പെട്ടത്. ഗൾഫിൽ നിന്ന് മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കാനും അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ ആരംഭിക്കാനുമായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇരുവരും കത്തിൽ ആവശ്യപ്പെട്ടു. ജോലിയും മറ്റും നഷ്ടപ്പെട്ട് ഗൾഫിൽ നിന്ന് മടങ്ങുന്ന ദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് ലോക്കൗട്ട് പിൻവലിക്കും വരെയെങ്കിലും നിത്യവൃത്തിക്കാവശ്യമുള്ള തുക നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കണമെന്നും രമേശ് ചെന്നിത്തലയും എം.കെ.മുനീറും കത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP