Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താൻ; രാഹുലിന് പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; മുഖ്യമന്ത്രിയോട് മൈക്ക് തന്നെ പ്രതിഷേധിക്കുന്ന അവസ്ഥയാണെന്നും ചെന്നിത്തല

മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താൻ; രാഹുലിന് പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; മുഖ്യമന്ത്രിയോട് മൈക്ക് തന്നെ പ്രതിഷേധിക്കുന്ന അവസ്ഥയാണെന്നും ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താനാണെന്ന് രമേശ് ചെന്നിത്തല. എന്നാൽ ധീരമായി മോദിക്കും ആർഎസ്എസിനും ബിജെപിക്കുമെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിണറായി വിജയന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിക്കൊണ്ടിരിക്കുന്ന വിമർശനങ്ങൾ തികച്ചും ദൗർഭാഗ്യകരമാണ്.

തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അതിൽ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പ്രസംഗിക്കാൻ എവിടെ ചെന്നാലും മൈക്ക് തന്നെ പ്രതിഷേധിക്കുന്ന അവസ്ഥയാണ്. മൈക്കിനുപോലും മുഖ്യമന്ത്രിയോടുള്ള പ്രതിഷേധം ശക്തമാണെന്നും ചെന്നിത്തല പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP