Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം എന്നാൽ കോടതിയും പൊലീസുമാണ് എന്ന് പറയുന്ന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ല; അധ്യക്ഷ തന്നെ സ്ത്രീപീഡകരെ ന്യായീകരിക്കുന്ന അവസ്ഥയാണ്; എം സി ജോസഫൈൻ നിയമവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല

സിപിഎം എന്നാൽ കോടതിയും പൊലീസുമാണ് എന്ന് പറയുന്ന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ല; അധ്യക്ഷ തന്നെ സ്ത്രീപീഡകരെ ന്യായീകരിക്കുന്ന അവസ്ഥയാണ്; എം സി ജോസഫൈൻ നിയമവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കഠിനം കുളത്ത് യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയെന്ന വാർത്ത മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ വർധിച്ചുവരികയാണ്. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയന്റെ ഭരണകാലത്താണ് കേരളം കുറ്റകൃത്യങ്ങൾ ഏറ്റവുമധികമുള്ള സംസ്ഥാനമായി മാറിയത്. രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാൽസംഗത്തിന്റെ ഭീതിജനകമായ ഓർമയാണ് കഠിനം കുളം സംഭവം ഉയർത്തുന്നത്.

സ്ത്രീകൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്ന കാര്യത്തിൽ സർക്കാരിന് വലിയ വീഴ്ചകളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. സി പി എം നേതാക്കൾ പ്രതികളായ നിരവധി സ്ത്രീ പീഡന കേസുകൾ സംസ്ഥാനത്തുണ്ടായി. അതിലൊക്കെ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസ് കൈക്കൊണ്ടത്. സ്ത്രീകളുടെ സുരക്ഷക്കായി രൂപീകരിച്ചിരുന്ന വനിത കമ്മീഷന്റെ അധ്യക്ഷ തന്നെ സ്ത്രീപീഡകരെ ന്യായീകരിക്കുന്ന അവസ്ഥയുണ്ടായിരിക്കുന്നത്. സി പി എം എന്നാൽ കോടതിയും പൊലീസുമാണ് എന്ന് പറയുന്ന വനിതാ കമ്മീഷൻ അധ്യക്ഷക്ക് ആ സ്ഥാനത്ത് ഇരിക്കാൻ യാതൊരു യോഗ്യതയുമില്ല. അർദ്ധജുഡീഷ്യൽ സംവിധാനമായ വനിത കമ്മീഷന്റെ തലപ്പത്തിരിക്കുന്ന എം സി ജോസഫൈൻ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പ്രസ്താവനകൾ നടത്തുന്നത്് അംഗീകരിക്കാനാവില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP