Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പറയാറുണ്ടെങ്കിലും ഉപ്പു തിന്നുന്നതേയുള്ളു..ആരും വെള്ളം കുടിക്കുന്നില്ല; വിജിലൻസ് അടച്ചുപൂട്ടിയ അവസ്ഥയിലാണ്; ശിവശങ്കറിന്റെ അനധികൃത നിയമനങ്ങളിൽ അന്വേഷണമില്ല; ബെവ്ക്യൂ ആപ്പ്, പമ്പാ ത്രിവേണി മണൽകടത്തുകളിലും അന്വേഷണമില്ല; സർക്കാർ അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിടണമെന്ന് രമേശ് ചെന്നിത്തല

ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പറയാറുണ്ടെങ്കിലും ഉപ്പു തിന്നുന്നതേയുള്ളു..ആരും വെള്ളം കുടിക്കുന്നില്ല; വിജിലൻസ് അടച്ചുപൂട്ടിയ അവസ്ഥയിലാണ്; ശിവശങ്കറിന്റെ അനധികൃത നിയമനങ്ങളിൽ അന്വേഷണമില്ല; ബെവ്ക്യൂ ആപ്പ്, പമ്പാ ത്രിവേണി മണൽകടത്തുകളിലും അന്വേഷണമില്ല; സർക്കാർ അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിടണമെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം::സർക്കാരിന് ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ വിജിലൻസിന് താൻ നൽകിയ രണ്ടു പരാതികളിൽ അന്വേഷണത്തിന് സർക്കാർ അനുമതി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബെവ്ക്യൂ ആപ്പിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടും, പമ്പാ ത്രിവേണിയിലെ മണൽ കടത്തുമായി ബന്ധപ്പെട്ടുമാണ് വിജിലൻസ് ഡയറക്ടർക്ക് രണ്ടു പരാതികൾ നൽകിയത്. അനധികൃത നിയമനങ്ങളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും കത്ത്ം കൊടുത്തിട്ടുണ്ട്. രണ്ടു മാസമായിട്ടും വിജിലൻസ് ഡയറക്ടർ ഒരു നടപടിയും എടുത്തിട്ടില്ല. അദ്ദേഹത്തോട് ചോദിക്കുമ്പോൾ ഗവൺമെന്റിന്റെ അനുമതിക്ക് വേണ്ടി കൊടുത്തിരിക്കുകയാണെന്നാണ് പറയുന്നത്. പുതിയ അഴിമതി നിരോധന നിയമപ്രകാരം പബ്ലിക്ക് സർവ്വിന്റ്ിനെതിരെ അന്വേഷണം നടത്തണമെങ്കിൽ ഗവൺമെന്റിന്റെ അനുമതി ആവശ്യമാണ്. അല്ലെങ്കിൽ നിയമനാധികാരിയുടെ അനുമതി വേണം.

കേരളത്തിൽ ഇന്ന് വിജിലൻസിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുന്നു. വിജിലൻസിനെ വന്ധ്യംകരിച്ചിരിക്കുകയാണ്. ഒരു അഴിമതിയെക്കുറിച്ചും അന്വേഷിക്കുന്നില്ല. എൽ.ഡി.എഫ്. ഗവൺമെന്റിന്റെ കാലത്ത് വിജിലൻസിന്റെ പ്രവർത്തനം പൂർണ്ണമായും താളം തെറ്റിയിരിക്കുന്നു. അന്വേഷണത്തിന് അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് സർക്കാർ.

ശിവശങ്കർ ഐ.ടി. സെക്രട്ടറി എന്ന നിലയിൽ നടത്തിയിട്ടുള്ള അനധികൃത നിയമനങ്ങളെപ്പറ്റി പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ നിയമനം ലഭിച്ചവർ ഓരോരുത്തരായി രാജി വച്ച് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ചെറുപ്പക്കാർ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ പേര് വന്ന് വേഴാമ്പലിനെപ്പോലെ കാത്തിരിക്കുമ്പോൾ അവർക്ക് നിയമനം നൽകുന്നില്ല. പകരം പിൻവാതിലിലൂടെ അനധികൃത നിയമനങ്ങൾ തകൃതിയായി നടക്കുന്നു. അതിനെപ്പറ്റി അന്വേഷിക്കണമെന്നു പറഞ്ഞാൽ അന്വേഷണമില്ല. അടിയന്തിരമായി അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകണം.

മുഖ്യമന്ത്രി പലപ്പോഴും പറയാറുണ്ട് ഉപ്പു തിന്നവരെല്ലാം വെള്ളം കുടിക്കുമെന്ന്. പക്ഷേ ഉപ്പു തിന്നുന്നതേയുള്ളു ആരും വെള്ളം കുടിക്കുന്നുന്നില്ല. അഴിമതി ആരു നടത്തിയാലും അവർ ശിക്ഷിക്കപ്പെടേണ്ടതാണ്. അവരുടെ പേരിൽ അന്വേഷണം നടത്തേണ്ടതാണ്. അതിനാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. എന്നാൽ ഇതിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഏതാണ്ട് അടച്ചുപൂട്ടിയ അവസ്ഥയിലാണ്. ഒരു അഴിമതിയും അന്വേഷിക്കാൻ ഇവർക്ക് കഴിയുന്നില്ല. പ്രതിപക്ഷനേതാവ് എന്നുള്ള നിലയിൽ ഉത്തരവാദിത്വത്തോടെ ഞാൻ രണ്ട് പരാതികൾ കൊടുത്തിട്ട് ഒരു അന്വേഷണവും നടക്കുന്നില്ല. ഗവൺമെന്റ്ും മുഖ്യമന്ത്രിയുമാണ് പ്രതിക്കൂട്ടിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP