Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചട്ടങ്ങൾ പാലിക്കാതെ അമേരിക്കൻ പൗരയെ സ്റ്റാർട്ടപ്പ് മിഷനിൽ നിയമിച്ചതെങ്ങനെ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ഐ.ടി വകുപ്പിലെ എല്ലാ പിൻവാതിൽ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണം; സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണത്തിന് നിയമാനുസൃതം ആവശ്യപ്പെടണമെന്നും രമേശ് ചെന്നിത്തല

ചട്ടങ്ങൾ പാലിക്കാതെ അമേരിക്കൻ പൗരയെ സ്റ്റാർട്ടപ്പ് മിഷനിൽ നിയമിച്ചതെങ്ങനെ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ഐ.ടി വകുപ്പിലെ എല്ലാ പിൻവാതിൽ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണം; സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണത്തിന് നിയമാനുസൃതം ആവശ്യപ്പെടണമെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അമേരിക്കയിൽ പൗരത്വമുള്ള ഒരു വനിതയെ പിൻവാതിലിലൂടെ കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ നിയമിച്ചിരിക്കുകയാണെന്നും ഇത് എങ്ങനെയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഒരു ചട്ടവും പാലിക്കാതെയാണ് ഇവർക്ക് സീനിയർ ഫെലോ ആയി നിയമനം നൽകിയത്. ഇവർക്ക് സ്വന്തമായി അമേരിക്കയിൽ കമ്പനി ഉണ്ടെന്നാണ് വിവരം. അങ്ങനെയെങ്കിൽ കേരളത്തിലെ സ്റ്റാർട്ട്അപ്പ് കമ്പനികളുടെ താത്പര്യം എങ്ങനെ ഇവർക്ക് സംരക്ഷിക്കാൻ കഴിയും? എന്ത് അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചത്. ഇതിനായി അപേക്ഷിച്ച മറ്റുള്ളവരെക്കാൾ എന്തു യോഗ്യതയാണ് ഇവർക്കുള്ളതെന്ന് സർക്കാർ വ്യക്തമാക്കണം.

ഇത്തരത്തിൽ പാർട്ടിക്കാർക്കും സ്വന്തക്കാർക്കും വേണ്ടി 100 ൽ പ്പരം നിയമനങ്ങളാണു ഐ.ടി. വകുപ്പു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ അനധികൃത നിയമനങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണണം.

സ്വർണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവച്ചു സിബിഐ. അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലത്തിൽ ഇന്നു യു.ഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മലയിൻകീഴ് ജംഗ്ഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിനു യോഗ്യതയുള്ളവരെ തള്ളിക്കളഞ്ഞ് തങ്ങളുടെ ഇഷ്ടക്കാരെ ഐ.ടി. വകുപ്പിനു കീഴിൽ പിൻവാതിലിലൂടെ വൻ ശമ്പളം നൽകിയാണ് നിയമിക്കുന്നത്. സ്വർണ്ണകടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന പ്ലസ്ടു ക്കാരിയാണെന്നാണ് മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവരുടെ നിയമനങ്ങളിലെല്ലാം അന്താരാഷ്ട്ര കുത്തക കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പറാണെന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. പ്രൈസ് വാട്ടർ കൂപ്പർ സംസ്ഥാനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥാപനമായതിൽ ദുരൂഹതയുണ്ട്. എന്തിനും ഏതിനും ഇപ്പോൾ പ്രൈസ് വാട്ടർ കൂപ്പറാണു സർക്കാരിനെ ഉപദേശിക്കുന്നത്. ഏത് ഇടപാടുകൾ പരിശോധിച്ചാലും പിന്നിൽ പ്രൈവ് വാട്ടർ കൂപ്പറാണ്. ഇവരോടുള്ള മുഖ്യമന്ത്രിയുടെ താത്പര്യമെന്താണെന്നു മുഖ്യമന്ത്രി ജനങ്ങളോടു വ്യക്തമാക്കണം.

കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കൊള്ളയും അഴിമതിയും പ്രതിപക്ഷമെന്ന നിലയിൽ പുറത്തുകൊണ്ടു വന്നപ്പോൾ മുഖ്യമന്ത്രി തങ്ങളെ ആക്ഷേപിക്കുകയാണ് അദ്ദേഹത്തിന്റെ വൈകുന്നേരത്തെ ബഡായി ബംഗ്ലാവിലൂടെ ചെയ്തത്. കഴിഞ്ഞദിവസം കടകംപള്ളി സുരേന്ദ്രൻ തലസ്ഥാനം ഒരു അഗ്‌നിപർവ്വതത്തിനു മുകളിലാണെന്നു പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴാണ് ജനങ്ങൾക്കു മനസ്സിലായത്. കേരളമല്ല സംസ്ഥാന മന്ത്രസഭയാണ് അഗ്നി പർവ്വതത്തിന് മുകളിൽ.

സർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്രയും ആയിട്ടും ശിവശങ്കരനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ ശിവശങ്കറിനെ സസ്പെന്റ് ചെയ്ത് ഇയാൾക്കെതിരെ കേസ് എടുക്കണം. ഐ.എ.എസ് റൂൾ അനുസരിച്ച് പ്രവർത്തിക്കേണ്ട രീതിയിൽ അല്ല മുഖ്യമന്ത്രിയുടെ സെക്രട്ടറി പ്രവർത്തിച്ചത്. മുഖ്യമന്ത്രി ശിവശങ്കരനെ ഭയക്കുന്നു. അതുകൊണ്ടാണ് ശിവശങ്കരൻ നിയമപരമായി തെറ്റൊന്നു ചെയ്തില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്തുപോകുകയാണ് വേണ്ടത്.

ഏത് അന്വേഷണവും നേരിടാമെന്നാണ് മുഖ്യമന്ത്രി നാഴികയ്ക്ക് നാൽപ്പതുവട്ടവും പറയുന്നത്. സിബിഐ അന്വേഷണത്തിന് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുകയല്ല വേണ്ടത്. ക്യാബിനറ്റ് തീരുമാനമെടുത്ത് സിബിഐ.യെ അറിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഡൽഹി പൊലീസ് ആക്ട് അനുസരിച്ച്, ഒരു എഫ്.ഐ.ആർ. എടുത്ത് സിബിഐ.ക്ക് കൈമാറാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. അതാണ് സർക്കാർ ചെയ്യേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ നിയമസഭാ സ്പീക്കർ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ടാണ് തട്ടിപ്പ് സംഘത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാൻ പോയത്. ഇക്കാര്യത്തിൽ സ്പീക്കർക്ക് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികളെ രക്ഷപ്പെടുത്താൻ ചില കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. അവരാരും രക്ഷപ്പെടാൻ പോകുന്നില്ല. അഴിമതിയിൽ മുങ്ങിക്കുള്ളിച്ച ഗവൺമെന്റാണിത്. ഈ ഗവൺമെന്റിനെതിരായ പോരാട്ടം തുടരും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് യു.ഡി.എഫിന്റെ അടിയന്തര യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ആ യോഗത്തിൽ വച്ച് ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP