Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗജന്യമായി നൽകേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെഭരണഘടനാപരമായ ഉത്തരവാദിത്തം; കേന്ദ്രം സംസ്ഥാനസർക്കാരുകൾക്ക്കോവിഡ്വാക്സിൻസൗജന്യമായി നൽകണം; പ്രതിപക്ഷനേതാവ്പ്രധാനമന്ത്രിക്ക്കത്ത് നൽകി

സൗജന്യമായി നൽകേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെഭരണഘടനാപരമായ ഉത്തരവാദിത്തം; കേന്ദ്രം സംസ്ഥാനസർക്കാരുകൾക്ക്കോവിഡ്വാക്സിൻസൗജന്യമായി നൽകണം; പ്രതിപക്ഷനേതാവ്പ്രധാനമന്ത്രിക്ക്കത്ത് നൽകി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരളത്തിനു ആവശ്യമായ കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.

കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി കേരളത്തിന് ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് സൗജന്യമായി കോവിഡ് വാക്സിൻ നൽകുക പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ കേന്ദ്രവും കേരളവും ഒരു മനസ്സോടുകൂടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

കേരളത്തിൽ ഇപ്പോൾതന്നെ ആദ്യഘട്ടം വാക്സിൻ എടുത്തവർക്ക് രണ്ടാം ഘട്ട വാക്സിൻ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇവരെല്ലാംതന്നെ മുതിർന്ന പൗരന്മാരാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കോവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്സീൻ നല്കാൻ കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്ക് ഭരണഘടനാ പരമായ ഉത്തരവാദിത്തം ഉണ്ടെന്ന കാര്യവും പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ഓർമ്മിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP