Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

പറഞ്ഞുകൊണ്ടിരിക്കുന്ന കള്ളങ്ങൾ തെളിയണമെങ്കിൽ അന്വേഷണ ഏജൻസി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം; സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫീസ് പരിശോധിക്കുകയും ചെയ്യുകയാണ് വേണ്ടത്; ജലീലിനെ രക്ഷിക്കാൻ വർഗീയത ഇളക്കിവിടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്; പിണറായിയെ നേരിട്ടാക്രമിച്ച് രമേശ് ചെന്നിത്തല

പറഞ്ഞുകൊണ്ടിരിക്കുന്ന കള്ളങ്ങൾ തെളിയണമെങ്കിൽ അന്വേഷണ ഏജൻസി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം; സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫീസ് പരിശോധിക്കുകയും ചെയ്യുകയാണ് വേണ്ടത്; ജലീലിനെ രക്ഷിക്കാൻ വർഗീയത ഇളക്കിവിടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്; പിണറായിയെ നേരിട്ടാക്രമിച്ച് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പറഞ്ഞുകൊണ്ടിരിക്കുന്ന കള്ളങ്ങൾ തെളിയണമെങ്കിൽ അന്വേഷണ ഏജൻസി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള യു ഡി എഫ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫീസ് പരിശോധിക്കുകയും ചെയ്യുകയാണ് വേണ്ടത്. ആ സാഹചര്യത്തിലേക്കാണ് അന്വേഷണം നീളുന്നത്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് പിടിച്ച് നിൽക്കാൻ യാതൊരുമാർഗവും ഇല്ലാതായതോടെ ജാതിയും മതവും പറയേണ്ട ഗതികേടിലെത്തിയിരിക്കുന്നു. ദിവസവും നടത്തുന്ന പത്രസമ്മേളനങ്ങൾ കള്ളം പറയാൻവേണ്ടിയാണ്. മതേതര രാഷ്ട്രത്തിൽ വർഗീയത പറയാമോ എന്നും വർഗീയത ഇളക്കി വിടാമോ എന്നും അദ്ദേഹം ചോദിച്ചു.

സ്വർണക്കടത്തിൽ ജലീലിന് പങ്ക് ഇല്ലായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ സ്വർണം കൊണ്ടുവന്നിരിക്കാമെന്നും കള്ളക്കടത്ത് നടന്നിരിക്കാമെന്നുമാണ് ജലീൽ പറയുന്നത്. മന്ത്രി കെ ടി ജലീലിനെ രക്ഷിക്കാൻ വർഗീയത ഇളക്കിവിടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP