Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ കേരള പൊലീസിന്റെ അന്വേഷണവും വേണം; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം; ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി ചെന്നിത്തല; കേസിൽ ഒന്നും പറയാനില്ലെന്ന് എം ശിവശങ്കർ ഐഎഎസ്

വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ കേരള പൊലീസിന്റെ അന്വേഷണവും വേണം; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം; ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി ചെന്നിത്തല; കേസിൽ ഒന്നും പറയാനില്ലെന്ന് എം ശിവശങ്കർ ഐഎഎസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ കേരള പൊലീസിന്റെ അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ വരുന്നില്ലെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ സ്വർണക്കടത്ത് കേസിൽ ഒന്നും പറയാനില്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പ്രതികരിച്ചിരുന്നു. വിവാദങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ശിവശങ്കറിന്റെ ഫ്‌ളാറ്റിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റിലാണ് പരിശോധന നടത്തിയത്.

ശിവശങ്കർ ആറാം തീയതിവരെ ഫ്‌ളാറ്റിൽ വന്നിരുന്നുവെന്ന് സുരക്ഷാജീവനക്കാരൻ വെളിപ്പെടുത്തി. അതേസമയം, ഫ്‌ളാറ്റിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP